മോദി ചിത്രത്തിന്റെ റിലീസ് തീയതി ഉറപ്പിച്ചു; സിനിമ ആദ്യഘട്ട വോട്ടെടുപ്പ് ദിവസം തിയേറ്ററുകളില്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ചിത്രം പി എം നരേന്ദ്രമോദിയുടെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രം ആദ്യഘട്ട വോട്ടെടുപ്പ് ദിവസമായ ഏപ്രില്‍ 11 ന് തിയേറ്ററുകളിലെത്തും. നേരത്തെ ചിത്രം ഏപ്രില്‍ 5 ന് തിയേറ്ററുകളിലെത്തിക്കാനാണ് ഉദ്ദേശിച്ചതെങ്കിലും പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മൂലം മാറ്റുകയായിരുന്നു. പിന്നീട് ഏപ്രില്‍ 12 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നും റിപ്പോട്ടുകളുണ്ടായിരുന്നു. അതും മാറ്റിയാണ് ഇപ്പോള്‍ ഏപ്രില്‍ 11 ന് ചിത്രം തിയേറ്ററുകളിലെത്തുമെന്ന് നിര്‍മ്മാതാവാണ് ട്വി്റ്ററിലൂടെ അറിയിച്ചിരിക്കുന്നത്.

വിവേക് ഒബ്‌റോയിയാണ് മോദിയുടെ വേഷത്തിലെത്തുന്നത്. പി എം നരേന്ദ്ര മോദി എന്ന പേരിലൊരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമുംഗ് കുമാറാണ്. “മേരി കോം”, “സരബ്ജിത്” തുടങ്ങിയ ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. ഗയ ഘട്ട്, കല്‍പ് കേദാര്‍ മന്ദിര്‍, ധരാളി ബസാറിനേയും മുഖ്ബ ഗ്രാമത്തേയും ബന്ധിപ്പിക്കുന്ന തൂക്കുപാലം തുടങ്ങിയ ഇടങ്ങളിലാണ് മോദിയുടെ ചെറുപ്പകാലവും രാഷ്ട്രീയ ജീവിതവും ചിത്രീകരിക്കുന്നത്.

https://twitter.com/sandip_Ssingh/status/1114166429383897088

വിവേക് ഒബ്‌റോയിയുടെ പിതാവും പ്രശസ്ത നിര്‍മ്മാതാവുമായ സുരേഷ് ഒബ്‌റോയിയും സന്ദീപ് സിംഗും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു