പവന്‍ കല്യാണിനെ അഭിനന്ദിച്ച് അനുപമ പരമേശ്വരന്‍, ട്വീറ്റ് വിവാദത്തില്‍; നടിക്ക് എതിരെ ആരാധകര്‍

നടി അനുപമ പരമേശ്വനെതിരെ പവന്‍ കല്യാണ്‍ ആരാധകര്‍. പവന്‍ കല്യാണിന്റെ “വക്കീല്‍ സാബ്” എന്ന ചിത്രത്തെ അഭിനന്ദിച്ചു കൊണ്ടുള്ള അനുപമയുടെ ട്വീറ്റാണ് വിവാദത്തിലായത്. പവന്‍ കല്യാണിന്റേത് കരുത്തുറ്റ കഥാപാത്രമാണ് എന്ന് പറഞ്ഞാണ് ട്വീറ്റ് ആരംഭിച്ചത്. ചിത്രത്തില്‍ വേഷമിട്ട നിവേദ, അനന്യ, അഞ്ജലി, പ്രകാശ് രാജ് എന്നിവര്‍ക്കെല്ലാം താരം അഭിനന്ദനം അറിയിച്ചു.

ട്വീറ്റില്‍ പ്രകാശ് രാജിനെ സര്‍ എന്ന് അഭിസംബോധന ചെയ്തപ്പോള്‍, പവന്‍ കല്യാണിനെ ബഹുമാനിക്കാതെ പേര് വിളിച്ചു എന്നാണ് അനുപമയ്‌ക്കെതിരെ പവന്‍ കല്യാണ്‍ ആരാധകര്‍ ഉയര്‍ത്തിയ ആരോപണം. നടനും ജനസേന പാര്‍ട്ടി സ്ഥാപകനുമായ പവന്‍ കല്യാണ്‍ ബഹുമാനം അര്‍ഹിക്കുന്ന വ്യക്തിയാണെന്നും ആരാധകര്‍ വ്യക്തമാക്കി.

പിന്നാലെ ക്ഷമ പറഞ്ഞ് അനുപയുടെ അടുത്ത ട്വീറ്റ് എത്തി. പവന്‍ കല്യാണ്‍ ഗാരുവിനോട് ഒരുപാട് ബഹുമാനവും സ്‌നേഹവും ഉണ്ടെന്ന് താരം ട്വിറ്ററില്‍ കുറിച്ചു. ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേക്കാണ് പവന്‍ കല്യാണ്‍ കേന്ദ്ര കഥാപാത്രമായ വക്കീല്‍ സാബ്.

പിങ്കില്‍ അമിതാബ് ബച്ചന്‍ അവതരിപ്പിച്ച വക്കീല്‍ കഥാപാത്രത്തെയാണ് പവന്‍ കല്യാണ്‍ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ തമിഴ് റീമേക്ക് നേര്‍കൊണ്ട പാര്‍വൈയില്‍ അജിത്ത് ആയിരുന്നു കേന്ദ്ര കഥാപാത്രമായി എത്തിയത്.

Latest Stories

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!

കള്ളക്കടല്‍ പ്രതിഭാസം: കേരള തീരത്തും, തെക്കന്‍ തമിഴ്‌നാട് തീരത്തും ഇന്ന് ഉയര്‍ന്ന തിരമാലകള്‍ എത്തും; ബീച്ചുകള്‍ ഒഴിപ്പിക്കും; റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്