ദിലീപിന്റെ സൂപ്പര്‍ ഹീറോ ചിത്രം പറക്കും പപ്പന്‍; സംഗീതം ഒരുക്കാന്‍ അനിരുദ്ധ്?

നടന്‍ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രങ്ങളില്‍ ഒന്നാണ് പറക്കും പപ്പന്‍. ഒരു ദേശി സൂപ്പര്‍ ഹീറോ എന്ന കാഴ്ചപ്പാടില്‍ നിന്നും രൂപം കൊണ്ടതാണ് സിനിമയുടെ കഥാതന്തുവെന്നാണ് സൂചന. ഇപ്പോഴിതാ ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നേരത്തെ അനിരുദ്ധ് ഒരു മലയാള ചിത്രത്തിനായി സംഗീതമൊരുക്കുന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അനിരുദ്ധ് തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്. വിക്രത്തിന്റെ വിജയാഘോഷത്തിന്റെ ഭാഗമായി കേരളത്തിലെത്തിയപ്പോഴാണ് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ ഇക്കാര്യം അനിരുദ്ധ് വെളിപ്പെടുത്തിയത്.

ഒരുപാട് വൈകാതെ തന്നെ താനൊരു മലയാള ചിത്രം ചെയ്യുമെന്നും, അടുത്ത വര്‍ഷമായിരിക്കും അത് സംഭവിക്കുക എന്നുമാണ് അനിരുദ്ധ് പറഞ്ഞത്. മലയാളത്തിലേക്ക് ചുവടുവയ്ക്കുന്നെ ഉള്ളു എങ്കിലും അനിരുദ്ധിന്റെ ഗാനങ്ങള്‍ക്ക് കേരളത്തിലും വലിയ ആരാധകരുണ്ട്.

പ്രശസ്ത സംവിധായകനും രചയിതാവും നടനുമായ റാഫി തിരക്കഥ രചിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ വിയാന്‍ വിഷ്ണുവാണ്. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ടൈറ്റില്‍ പോസ്റ്റര്‍ പുറത്തു വിട്ടു കൊണ്ട് പ്രഖ്യാപിച്ച ഈ ചിത്രം കോവിഡ് സാഹചര്യങ്ങള്‍ കാരണവും മറ്റു സാങ്കേതിക കാരണങ്ങള്‍ കൊണ്ടും നീണ്ടു പോവുകയായിരുന്നു. ഇപ്പോള്‍ ഈ സിനിമയുടെ ചര്‍ച്ചകള്‍ക്കായി ദിലീപും റാഫിയും സംവിധായകന്‍ വിയാന്‍ വിഷ്ണുവും ഒന്നിച്ചിരിക്കുകയാണ്.

റാഫി സംവിധാനം ചെയ്യുന്ന വോയിസ് ഓഫ് സത്യനാഥന്‍ എന്ന ചിത്രത്തിലാണ് ഇപ്പോള്‍ ദിലീപ് അഭിനയിക്കുന്നത്. ഇതിന്റെ അവസാന ഷെഡ്യൂള്‍ ജൂലൈ ആദ്യം ആരംഭിക്കും. ഈ ചിത്രം പൂര്‍ത്തിയാക്കിയതിനു ശേഷമായിരിക്കും പറക്കും പപ്പന്റെ ജോലികള്‍ ആരംഭിക്കുക എന്നാണ് സൂചന.

വോയിസ് ഓഫ് സത്യനാഥന്‍ എന്ന ദിലീപ് ചിത്രത്തില്‍ ജോജു ജോര്‍ജ്, വീണ നന്ദകുമാര്‍, സിദ്ദിഖ്, ജോണി ആന്റണി എന്നിവരും അഭിനയിക്കുന്നുണ്ട്. റാഫി തന്നെ രചിക്കുകയും ചെയ്ത ഈ ചിത്രം, ബാദുഷ, ദിലീപ്, പ്രിജിന്‍, ഷിനോയ് മാത്യു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതമൊരുക്കുന്ന ഈ ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് ജിതിന്‍ സ്റ്റാനിസ്ലാവ്, എഡിറ്റ് ചെയ്യുന്നത് ഷമീര്‍ മുഹമ്മദ് എന്നിവരാണ്.

Latest Stories

'ഞങ്ങൾ തോൽക്കാൻ കാരണം അവർക്ക് പിച്ച് അനുകൂലമായത് കൊണ്ടാണ്, അവരുടെ പേസ് ബോളേഴ്‌സ് അത് നന്നായി ഉപയോഗിച്ചു': രജത് പാട്ടിദാർ

ഇന്ന് എന്റെ ദിവസമാണെന്ന് ഞാൻ ഉറപ്പിച്ചു, മാത്രമല്ല ആർസിബിയുടെ ബോളർമാരെ നന്നായി നേരിടാൻ ഞാൻ ആഗ്രഹിച്ചു: ശുഭ്മൻ ഗിൽ

അവരെ 160 റൺസിനുള്ളിൽ പിടിച്ചു കെട്ടാൻ സാധിച്ചു, അതിന്റെ മുഴുവൻ ക്രെഡിറ്റും ബോളർമാർക്കാണ്: ശുഭ്മൻ ഗിൽ

'പണി അറിയില്ലെങ്കിൽ നിർത്തി പോടോ'; തേർഡ് അമ്പയറിന്റെ തെറ്റായ തീരുമാനത്തിൽ കട്ട കലിപ്പിൽ വിരാട് കോഹ്ലി

ആലപ്പുഴയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം: യുവാവിനും യുവതിക്കും ദാരുണാന്ത്യം

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല