പാലാ സജി ഇന്ത്യന്‍ ടുവിലേക്ക്

ഒട്ടേറെ ഇന്‍സ്റ്റഗ്രാം റീല്‍സ് വീഡിയോകളിലൂടെ ശ്രദ്ധേയനായ താരമാണ് പാലാ സജി. മുന്‍ സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കൂടിയായിരുന്ന ആളാണ് പാലാ സജി. അന്തരിച്ചു പോയ നടന്‍ ജയനായി വീഡിയോകളില്‍ നടത്തിയ പ്രകടനമാണ് ഇദ്ദേഹത്തിന് ഏറ്റവും കൂടുതല്‍ ശ്രദ്ധ നേടിക്കൊടുത്തത്.

ഇപ്പോഴിതാ അദ്ദേഹത്തിന് സിനിമകളിലേക്കും അവസരം തുറക്കുകയാണ്. ഇതിനോടകം മൂന്നോളം ചിത്രങ്ങളിലേക്ക് ക്ഷണം വന്നെന്നും അതിലൊന്ന് ബ്രഹ്‌മാണ്ഡ തമിഴ് ചിത്രമായ ഇന്ത്യന്‍ 2 ലേക്കാണെന്നും പാലാ സജി പറയുന്നു.

ഒരു ഓഡിഷന്‍ പോലെ ഫോട്ടോസ്, വീഡിയോസ് എന്നിവ അയച്ചു കൊടുക്കാന്‍ അവര്‍ പറഞ്ഞെന്നും, അത് താന്‍ കൊടുത്തിട്ടുണ്ടെന്നും പാലാ സജി വെളിപ്പെടുത്തി. ഇന്ത്യന്‍ 2 ലെ വേഷം ഉറപ്പായിട്ടില്ലെങ്കിലും, അവര്‍ തന്നെ ഇങ്ങോട്ട് വിളിക്കുക എന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഉലകനായകന്‍ കമല്‍ ഹാസനെ നായകനാക്കി ഷങ്കര്‍ ഒരുക്കിയ ഇന്ത്യന്‍ എന്ന ട്രെന്‍ഡ് സെറ്റര്‍ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. വമ്പന്‍ താരനിരയണിനിരക്കുന്ന ഈ ബ്രഹ്‌മാണ്ഡ ചിത്രത്തിന്റെ ഷൂട്ടിംഗ് ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് ആരംഭിച്ചത്.

കാജല്‍ അഗര്‍വാള്‍ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നിര്‍മ്മിക്കുന്നത് ലൈക്ക പ്രൊഡക്ഷന്‍സ്, റെഡ് ജെയന്റ്‌റ് മൂവീസ് എന്നിവര്‍ ചേര്‍ന്നാണ്. തനിക്കു മുംബൈയില്‍ ആണ് ജോലി എങ്കിലും സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചാല്‍ പോകുമെന്ന് ഈ അടുത്തിടെ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പാലാ സജി പറഞ്ഞിരുന്നു.

Latest Stories

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക

കര്‍ണാടകയിലെ പവര്‍ വാര്‍, ജാര്‍ഖണ്ഡിലെ ഇന്ത്യ മുന്നണിയിലെ പടലപ്പിണക്ക റിപ്പോര്‍ട്ടുകള്‍, കേരളത്തിലെ മാങ്കൂട്ടത്തില്‍ വിവാദം; പാര്‍ട്ടി പ്രതിരോധത്തിന് ഓടിനടക്കുന്ന കെ സി

ശബരിമല സ്വര്‍ണക്കൊള്ള; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, ജാമ്യാപേക്ഷ തള്ളി

പവറിലും മൈലേജിലും ഒരു വിട്ടുവീഴ്ചയുമില്ല!

ബലാത്സംഗ കേസ്; രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിൽ, മുൻ‌കൂർ ജാമ്യം തേടി