മാറ്റത്തിന്റെ പാതയില്‍ ഓണക്കാലവും; ഓഗ്‌മെന്റഡ് റിയാലിറ്റിയില്‍ ഓണപ്പാട്ടുകള്‍

കോവിഡ് കാലം നമ്മുടെ സംസ്‌കാരത്തെ മാത്രമല്ല ആഘോഷങ്ങളെയും ഉത്സവങ്ങളയും വരെ മാറ്റി മറിച്ചിട്ടുണ്ട്. കാലത്തിനു അനുസരിച്ചുള്ള മാറ്റത്തിന്റെ പാതയിലാണ് നാം. അത്തരമൊരു മാറ്റത്തിനൊപ്പമാണ് ഇത്തവണ നമ്മുടെ ഓണക്കാലവും. അതില്‍ ഏറ്റവും നവീനമായ വാര്‍ത്ത ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് പുതിയ സാങ്കേതിക വിദ്യകള്‍ ആയ വില്‍ച്വല്‍ റിയാലിറ്റി ആന്‍ഡ് ഓഗ്‌മെന്റഡ് റിയാലിറ്റി (virtual reality and augmented realtiy) എന്നിവ ഉപയോഗിച്ച് 5 ഓണപ്പാട്ടുകള്‍ ചിത്രീകരിക്കുന്നു എന്നതാണ്.

അത്തം മുതലുള്ള അഞ്ചു ദിവസങ്ങളില്‍ ഇവ റിലീസ് ചെയ്യും. ഈ ആല്‍ബത്തിന്റെ ടീസറുകള്‍ ഇപ്പോള്‍ യൂട്യൂബില്‍ റിലീസ് ആയിരിക്കുന്നു. ഇങ്ങനൊരു നവീന ഉദ്യമത്തിന്റെ ചിത്രീകരണത്തിലെ സൂത്രധാരന്മാര്‍ പ്രമോദ് പപ്പന്‍ ആണ്. ഇത്തരമൊരു സാങ്കേതിക വിദ്യയില്‍ പിറന്ന ഈ ഗാനം ആലപിച്ചിട്ടുള്ളത് പ്രശസ്ത സിനിമ പിന്നണി ഗായികയായ ഹരിത ഹരീഷ് ആണ്.

സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത് ജിജോ മനോഹറാണ്. കവി പ്രസാദാണ് ഗാനരചന. ദുബായില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനിയായ ഗോപിക കണ്ണാട്ട് ആണ് ആല്‍ബത്തില്‍ നായികയായി അഭിനയിച്ചിരിക്കുന്നത്. ദുബായില്‍ എന്‍പിസിസിയില്‍ ജോലി ചെയ്യുന്ന ജയലാലിന്റെയും ബിന്ദുവിന്റെയും മകളാണ് ഗോപിക കണ്ണാട്ട്. ഗാനത്തിന്റെ ചിത്രീകരണം ദുബായിലെ ഗോപികയുടെ തന്നെ ഫ്‌ളാറ്റില്‍ വച്ചായിരുന്നു.

ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഷറഫ് മുഹമ്മദുണ്ണിയും ഗൗതമും ചേര്‍ന്നാണ്. പ്രമോദ് പപ്പന്റെ ആവശ്യ പ്രകാരം ഷൗക്കത്ത് ലെന്‍സ്മാന്റെ സഹായത്തോടുകൂടി ഫ്‌ളാറ്റ് വില്‍ച്വല്‍ റിയാലിറ്റി സ്റ്റുഡിയോ ആയി അഷറഫ് സെറ്റ് ചെയ്തു ഷൂട്ട് ചെയ്യുകയായിരുന്നു. ശേഷം ഷൂട്ട് ചെയ്ത ഫൂട്ടേജ് നാട്ടിലേക്ക് അയച്ചു ബാക്കി അന്തരീക്ഷങ്ങളെല്ലാം സൃഷ്ടിച്ചത് കമ്പ്യൂട്ടര്‍ സഹായത്തോടെയായിരുന്നു.

Latest Stories

IND vs NZ: ആദ്യ ഏകദിനത്തിനുള്ള ഇന്ത്യൻ പ്ലെയിംഗ് ഇലവൻ, തിരിച്ചുവരവിൽ ഞെട്ടിക്കാൻ രണ്ട് യുവതാരങ്ങൾ

തന്ത്രിയുടെ അറസ്റ്റില്‍ പ്രതികരിക്കാനില്ലെന്ന് ദേവസ്വം ബോര്‍ഡ്; ഈ സീസണില്‍ ശബരിമലയിലെ തന്ത്രി രാജീവര് അല്ല, പ്രതികരിച്ച് വിവാദമുണ്ടാക്കാന്‍ താനില്ലെന്ന് പ്രസിഡന്റ് കെ ജയകുമാര്‍

'ജനനായകന്' തിരിച്ചടി, റിലീസിന് അനുമതി നൽകിയ ഉത്തരവിന് സ്റ്റേ; ചിത്രം പൊങ്കലിന് എത്തില്ല

സ്ത്രീകളുടെ സന്തോഷത്തെയും കൺസെന്റിനെയും കുറിച്ച് നാട്ടുകാർ തല പുകയ്ക്കട്ടെ, ഞാൻ ചിൽ ആണ്; വിമര്‍ശനങ്ങളോട് പ്രതികരിച്ച് ​ഗീതു മോഹൻദാസ്

WTC 2025-27: 'ഇത് നല്ല വാർത്തയല്ല', ഇന്ത്യയുടെ ഫൈനൽ സാധ്യതകളെക്കുറിച്ച് ആകാശ് ചോപ്ര

ജനസേവനം നടത്താന്‍ എംഎല്‍എ ആകണമെന്ന് നിര്‍ബന്ധമില്ല, തരുന്ന റോളുകള്‍ ബെസ്റ്റ് ആക്കി കയ്യില്‍ കൊടുക്കുന്നതാണ് രീതി; ബാക്കി എല്ലാം പാര്‍ട്ടി പറയട്ടെ : എം മുകേഷ്

ശബരിമല സ്വര്‍ണക്കൊള്ള: തന്ത്രി കണ്ഠര് രാജീവര് അറസ്റ്റില്‍; എസ്‌ഐടി ഓഫീസിലെത്തിച്ചുള്ള ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ്‌

ഒടുവിൽ 'പരാശക്തി'ക്ക് പ്രദർശനാനുമതി; നാളെ തിയേറ്ററുകളിലെത്തും

'ഇതിലും മികച്ചൊരു തീരുമാനം വേറെയില്ല'; ഇതാണ്ടാ നായകൻ..., ക്രിക്കറ്റ് ലോകത്ത് ചർച്ചയായി ഗില്ലിന്റെ ആഹ്വാനം

'ടോക്സിക്' ടീസറിൽ യഷിനൊപ്പമുള്ള നടി ആരെന്നു തിരഞ്ഞു ആരാധകർ; ഒടുവിൽ ആളെ കണ്ടെത്തി..