'പവര്‍ സ്റ്റാര്‍ കാണാന്‍ പറ്റാതെ മരിക്കുകയാണെങ്കില്‍ എന്റെ കുഴിമാടത്തിന് അടുത്ത് ഡിവിഡി കൊണ്ടു വന്നിടണം'; ആരാധകന് മറുപടിയുമായി ഒമര്‍ ലുലു

ബാബു ആന്റണിയെ നായകനാക്കി “പവര്‍ സ്റ്റാര്‍” എന്ന ചിത്രമൊരുക്കുകയാണ് സംവിധായകന്‍ ഒമര്‍ ലുലു. ബാബുരാജ്, അബു സലിം, റിയാസ് ഖാന്‍, ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലോര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ നായികമാരില്ല. പവര്‍ സ്റ്റാറിനായി കാത്തിരിക്കുന്ന ഒരു ആരാധകന്റെ കമന്റാണ് സംവിധായകന്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുന്നത്.

“”ഇക്ക പവര്‍ സ്റ്റാര്‍ കാണാന്‍ പറ്റാതെ ഞാന്‍ മരിക്കുകയാണെങ്കില്‍ എന്റെ കുഴിമാടത്തിനടുത്തു ഡിവിഡി കൊണ്ടു വന്നിടണം”” എന്ന കമന്റാണ് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്. അര്‍ജുന്‍ എസ്. എന്‍. എന്ന അക്കൗണ്ടില്‍ നിന്നെത്തിയ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് ആണ് ഒമര്‍ ലുലു പങ്കുവെച്ചിരിക്കുന്നത്.

“”രാവിലെ തന്നെ മോനൂസ് സാഡ് ആക്കി”” എന്നാണ് ഒമര്‍ ലുലു കമന്റിന് ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് ഈ പോസ്റ്റിന് ലഭിക്കുന്നത്. നായികയും പാട്ടുമില്ല ഇടി മാത്രം എന്ന് വ്യക്തമാക്കുന്നതാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്തി ഒരുക്കുന്ന ചിത്രം ഒമര്‍ ലുലുവിന്റെ ഇതുവരെയുള്ള സിനിമകളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ജോണറിലാണ് ഒരുങ്ങുന്നത്. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ്, ധമാക്ക എന്നീ ചിത്രങ്ങള്‍ ഒരുക്കിയാണ് ഒമര്‍ ലുലു ശ്രദ്ധേയനായത്.

Latest Stories

പ്രേമലുവും മഞ്ഞുമ്മല്‍ ബോയ്‌സും പിന്നില്‍; റെക്കോര്‍ഡുകള്‍ തകര്‍ത്ത് ഗുരുവായൂരമ്പല നടയില്‍ മുന്നേറുന്നു

അതിരപ്പിള്ളിയിലും വാഴച്ചാലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചു; നടപടി മോശം കാലാവസ്ഥയെ തുടര്‍ന്ന്

സംസ്ഥാനത്ത് വെസ്റ്റ് നൈല്‍ ബാധിച്ച് ഒരാള്‍ മരിച്ചു; മലപ്പുറം-കോഴിക്കോട് ജില്ലകളില്‍ ജാഗ്രത നിര്‍ദ്ദേശം

ആര്‍എല്‍വി രാമകൃഷ്ണനെതിരായ ജാതീയ അധിക്ഷേപം; സത്യഭാമയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി

കെട്ടിവെക്കേണ്ടത് 59 ലക്ഷം; നിയമം ലംഘിച്ചതിന് കർണാടക ബാങ്കിനെതിരെ നടപടിയുമായി ആർബിഐ

തലസ്ഥാനത്തെ റോഡുകള്‍ വെള്ളക്കെട്ടുകള്‍; റിപ്പോര്‍ട്ട് തേടി മനുഷ്യാവകാശ കമ്മീഷന്‍

വോട്ട് ചെയ്യാത്തവരുടെ ടാക്‌സ് കൂട്ടണം, അവരെ ശിക്ഷിക്കണം: പരേഷ് റാവല്‍

അരവിന്ദ് കെജ്‌രിവാളിന് വധഭീഷണി; പട്ടേൽ നഗർ മെട്രോ സ്റ്റേഷനിലും മെട്രോയ്ക്കകത്തും ചുവരെഴുത്ത്

ഇബ്രാഹിം റെയ്‌സി മൊസാദിന്റെ ഇരയായതോ?; ദുരൂഹതയൊഴിയാതെ ഇറാന്‍ പ്രസിഡന്റിന്റെ മരണം

അക്കാര്യം മനസില്‍ കണ്ടാണ് ഞാന്‍ വോട്ട് ചെയ്തത്; ഇന്ത്യന്‍ പൗരത്വം ലഭിച്ചതിന് ശേഷം ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍