ഒമർ ലുലു സിനിമകളിലെ നായികമാർ


ഒരു നല്ല ത്രെഡ്‌ സിനിമാരൂപത്തിലേയ്ക്ക്‌ ഡവലപ്‌ ചെയ്യുക എന്നതിനേക്കാൾ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്‌ പ്രസ്തുത പ്രോഡക്ടിന്റെ മാർക്കറ്റിംഗ്‌. കേവലം പുതുമുഖങ്ങളെ മാത്രം അണിനിരത്തി കൊണ്ട്‌, മൂന്നു ചിത്രങ്ങൾ ചെയ്ത്‌, നിർമ്മാതാക്കൾക്ക്‌ വൻ നേട്ടമുണ്ടാക്കി കൊടുത്ത സംവിധായകനാണ്‌  ഒമർ ലുലു. സിനിമാ മാർക്കറ്റിംഗിലെ എല്ലാ സാധ്യതകളും പരമാവധി ഉപയോഗപ്പെടുത്തി തന്റെ സൃഷ്ടികളെ ഏറെ ചർച്ചാവിഷയമാക്കുന്ന കാര്യത്തിൽ മലയാളസിനിമയിൽ ഒമർലുലുവിനെ വെല്ലാൻ മറ്റാരുമില്ല എന്നുതന്നെ പറയേണ്ടിയിരിക്കുന്നു.
ഇനി ഒമർലുലുവിന്റെ ചിത്രങ്ങളിലെ നായികമാരേ കുറിച്ച്‌ ചിന്തിക്കാം. ആദ്യചിത്രമായ “ഹാപ്പി വെഡ്ഡിംഗ്‌” മികച്ച അഭിപ്രായം നേടിയപ്പോൾ “തേപ്പുകാരിയായ” നായികാകഥാപാത്രത്തെ അവതരിപ്പിച്ച അനു സിത്താരയ്ക്കും അത്‌ ഏറെ ഗുണം ചെയ്തു. സിനിമ തിയേറ്ററുകളിൽ ഓടുന്ന സമയം മുതൽക്കേ ഏറെ ചർച്ചാവിഷയമായിരുന്നു അനു സിത്താരയുടെ കഥാപാത്രം. ചിത്രത്തിൽ നായികാവേഷം അവതരിപ്പിച്ച ദൃശ്യ രഘുനാഥ്‌ ചിത്രത്തിന്റെ റിലീസിങ്ങിനു ശേഷവും യുവാക്കളുടെ പ്രിയനായിക എന്ന നിലയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.കുമ്പളങ്ങി നൈറ്റ്സിലെ പ്രത്യേകസ്വഭാവക്കാരനായ ഷമ്മിയുടെ തനി നാട്ടിൻപുറത്തുകാരിയായ നവവധുവിന്റെ വേഷം കൈകാര്യം ചെയ്ത ഗ്രേസ്‌ ആന്റണിയുടെ കാര്യമെടുത്താലോ, ഹാപ്പി വെഡ്ഡിംഗിൽ “രാത്രി ശുഭരാത്രി” പാടി പ്രേക്ഷകരെ ചിരിപ്പിച്ചു കൊണ്ട്‌ കടന്നുവന്ന എൻജിനീയറിംഗ്‌ വിദ്യാർത്ഥിനിയായി ആയിരുന്നു ഗ്രേസിന്റെ രംഗപ്രവേശം.

സോഷ്യൽ മീഡിയയിൽ ഏറെ വിമർശനങ്ങളേറ്റു വാങ്ങിയ ചിത്രമായിരുന്ന “ചങ്ക്സിലെ” നായിക ഹണി റോസ്‌ ചിത്രമിറങ്ങുന്നതിനു മുമ്പ്  ശേഷവും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഹണിയുടെ ബിക്കിനി വസ്ത്രവും നൃത്തവും യുവാക്കൾ തിയേറ്ററുകളിലേയ്ക്ക്‌ വന്നെത്തുവാൻ പ്രേരിപ്പിച്ചു.

ഒമർ ലുലുവിന്റെ മൂന്നാം ചിത്രമായ “ഒരു അഡാർ ലൗ” സിനിമയിലെ കഥാപാത്രത്തെ അവതരിപ്പിച്ച പ്രിയാ വാര്യർ ഉൾപ്പെട്ട ഗാനരംഗം സോഷ്യൽ മീഡിയക്ക്‌ അകത്തും പുറത്തുമുണ്ടാക്കിയ ചലനം അത്രമേൽ വലുതായിരുന്നു. കേവലം ഗാനരംഗത്തിലെ ദൃശ്യങ്ങളുടെ മാർക്കറ്റിംഗ്‌ കൊണ്ട്‌ പ്രിയാവാര്യർ ബോളിവുഡും കടന്ന് ചർച്ച ചെയ്യപ്പെടുകയും മലയാളത്തിലെ ഏറ്റവും വാല്യു ഉള്ള നടിയായി മാറുകയും ചെയ്തു. പ്രിയാവാര്യരുടെ പരസ്യങ്ങൾ, സിനിമകൾ എന്നിവയ്ക്ക്‌ ലക്ഷങ്ങളുടെ മൂല്യമുണ്ടായിത്തീർന്നു.

“അഡാർ ലൗ” സിനിമയിലൂടെ ഏറ്റവും പ്രശംസകൾ ഏറ്റുവാങ്ങിയ മിസ്സ്‌ കേരള നൂറിൻ ഷെരീഫിന്റെ കാര്യമെടുക്കാം. നൂറിനേ തേടി സൗത്ത്‌ ഇൻഡ്യൻ സിനിമയിൽ അവസരങ്ങളുടെ വാതിലുകൾ തുറന്നു കിടക്കുകയാണ്‌. അഡാർ ലൗ റിലീസിംഗിനു ശേഷം ഏറെ ആരാധകർ വർദ്ധിച്ച നൂറിൻ മലയാളത്തിലെ മുൻനിര അഭിനേത്രി ആയിരിക്കുമെന്നതിൽ തെല്ലും സംശയമില്ല. ചുരുക്കത്തിൽ പറഞ്ഞാൽ ഒമർലുലു ചിത്രങ്ങളിലെ നായികമാർ അതാത്‌ സമയങ്ങളിൽ ഇൻഡസ്ട്രിയിൽ അരങ്ങു വാണിട്ടുണ്ട്‌. അദ്ദേഹത്തിന്റെ തന്നെ വരാനിരിക്കുന്ന ചിത്രങ്ങളിൽ നായികമാരായി തിളങ്ങുവാനുള്ള ഊഴം ആർക്കൊക്കെ ആയിരിക്കുമെന്ന് കാത്തിരുന്നു കാണാം.

Latest Stories

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ

പാനൂരിലെ വടിവാൾ ആക്ര‌മണം; 50ഓളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്, പൊലീസ് വാഹനം തകർത്തത് അടക്കം കുറ്റം ചുമത്തി

'ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞു പോയതാണ്, തെറ്റു പറ്റി'; പറഞ്ഞത് തെറ്റാണെന്ന് പാര്‍ട്ടി പറഞ്ഞതിനെ അംഗീകരിക്കുന്നുവെന്ന് എംഎം മണി