ഒടിയന് ലുക്കില്‍ ആദ്യമായി മോഹന്‍ലാല്‍ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടു. ഇടപ്പള്ളിയിലെ മൈജി ഷോറും ഉദ്ഘാടനത്തിനാണ് മോഹന്‍ലാല്‍ നീല ടീഷര്‍ട്ടും ഷെയഡ് ഗ്ലാസും അണിഞ്ഞ് എത്തിയത്.
ഒടിയന് ലുക്കില്‍ ശരീരഭാരം കുറച്ചും മീശയില്ലാതെയും എത്തിയ മോഹന്‍ലാലിനെ കാണാന്‍ വലിയ ജനക്കൂട്ടമാണ് രാവിലെ മുതല്‍ ഇടപ്പള്ളി ഷോറൂമിന് മുന്നില്‍ എത്തിയത്. രഞ്ജിനി ഹരിദാസായിരുന്നു പരിപാടി ഹോസ്റ്റ് ചെയ്തത്.