തിയേറ്ററുടമകളുടെ പട്ടിണി മാറ്റിയത് അന്യഭാഷാ സിനിമകള്‍, നാശത്തിന്റെ വക്കിലെത്തി മലയാള സിനിമ; കണക്കുകള്‍ ഇങ്ങനെ..

മലയാള സിനിമ മുട്ടുകുത്തിയപ്പോള്‍ തിയേറ്ററുടമകള്‍ക്ക് ലാഭം ഉണ്ടാക്കി കൊടുത്തത് അന്യഭാഷാ സിനിമകള്‍. ഈ വര്‍ഷം അവസാനിക്കുമ്പോള്‍ മലയാള സിനിമയ്ക്ക് 700 കോടി രൂപയാണ് നഷ്ടം. മുടക്കുമുതല്‍ തിരിച്ചു കിട്ടിയത് 14 സിനിമകള്‍ക്ക് മാത്രമാണ്. അതില്‍ ‘2018’, ‘കണ്ണൂര്‍ സ്‌ക്വാഡ്’, ‘ആര്‍ഡിഎക്‌സ്’, ‘രോമാഞ്ചം’, ‘നേര്’ എന്നീ സിനിമകള്‍ മാത്രമാണ് വലിയ രീതിയില്‍ കളക്ഷന്‍ ഉണ്ടാക്കിയത്.

220 സിനിമകള്‍ മലയാളത്തില്‍ റിലീസിന് എത്തിയപ്പോള്‍ 130 അന്യഭാഷാ ചിത്രങ്ങളാണ് കേരളത്തില്‍ റിലീസിനെത്തിയത്. അതില്‍ തന്നെ തമിഴ് സിനിമകളാണ് കേരളത്തില്‍ കൂടുതല്‍ കളക്ഷന്‍ നേടിയത്. ‘ലിയോ’, ‘ജയിലര്‍’, ‘ജിഗര്‍തണ്ഡ ഡബിള്‍ എക്‌സ്’, ‘പോര്‍ തൊഴില്‍’, ‘പൊന്നിയിന്‍ സെല്‍വന്‍ 2’ എന്നീ തമിഴ് ചിത്രങ്ങളാണ് കേരളത്തില്‍ വലിയ നേട്ടം ഉണ്ടാക്കിയത്.

ഇതിന് പുറമെ ‘ജവാന്‍’, ‘പഠാന്‍’ എന്നീ ഹിന്ദി ചിത്രങ്ങളും ‘ഓപ്പണ്‍ഹൈമര്‍’, ‘മിഷന്‍ ഇംപോസിബിള്‍- ഡെഡ് റെക്കനിങ്’ എന്നീ ഹോളിവുഡ് ചിത്രങ്ങളും വന്‍ നേട്ടമുണ്ടാക്കിയിട്ടുണ്ട്. വിജയ്-ലോകേഷ് കനകരാജ് ചിത്രം ലിയോ കേരളത്തില്‍ നേടിയത് 60 കോടി രൂപയാണ്. രജനികാന്ത് ചിത്രം ജയിലര്‍ 57.7 കോടി രൂപയാണ് കേരളത്തില്‍ നിന്നും നേടിയത്. 22 കോടി രൂപയാണ് ‘പൊന്നിയിന്‍ സെല്‍വന്‍ 2’ നേടിയത്.

ജിഗര്‍തണ്ഡ ഡബിള്‍ എക്‌സ്, പോര്‍ തൊഴില്‍ എന്നീ സിനിമകള്‍ 10 കോടിക്ക് അടുത്ത് കളക്ഷനാണ് തിയേറ്ററില്‍ നിന്നും നേടിയത്. ജവാന്‍, പഠാന്‍ എന്നീ ചിത്രങ്ങള്‍ 10 കോടിക്ക് മുകളിലും ഓപ്പണ്‍ഹൈമര്‍, മിഷന്‍ ഇംപോസിബിള്‍ ചിത്രങ്ങള്‍ 10 കോടിക്ക് അടുത്തും കളക്ഷന്‍ നേടിയിട്ടും.

അതേസമയം, 2023ന്റെ അതേ അവസ്ഥ തന്നെയായിരുന്നു 2022ലും എന്നാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നുമുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം 180 മലയാള സിനിമകള്‍ തിയേറ്ററുകളില്‍ എത്തിയപ്പോള്‍ 17 സിനിമകളാണ് സാമ്പത്തിക നേട്ടമുണ്ടാക്കിയത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ