'ഈ കപ്പല്‍ കൊടുങ്കാറ്റില്‍ ഉലയില്ല സര്‍, കാരണം ഇതിനൊരു കപ്പിത്താനുണ്ട്, മുഖ്യമന്ത്രിയാകാന്‍ താത്പര്യമുണ്ടോ?'; ചോദ്യവുമായി കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍ നായകനായെത്തുന്ന ‘ന്നാ താന്‍ കേസ്‌ കൊട്’ എന്ന ചിത്രത്തിലേക്ക് അഭിനേതാക്കളെ തേടി വീണ്ടും കാസ്റ്റിംഗ് കോള്‍. രതീഷ് ബാലകൃഷ്ണന്‍ പൊതുവാളിന്റെ സംവിധാനത്തില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

നേരത്തെ എത്തിയത് പോലെ തികച്ചും വ്യത്യസ്തമായ കാസ്റ്റിംഗ് കോള്‍ ആണ് ചിത്രത്തിന്റേത്. മുഖ്യമന്ത്രിയായി അഭിനയിക്കാന്‍ താത്പര്യമുള്ള വനിതകളെയാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ തേടുന്നത്. ‘ഈ കപ്പല്‍ കൊടുങ്കാറ്റില്‍ ആടി ഉലയില്ല സാര്‍. കാരണം ഇതിനൊരു കപ്പിത്താനുണ്ട്. മുഖ്യമന്ത്രിയാവാന്‍ താത്പര്യമുള്ള സ്ത്രീയാണോ?’ എന്നു ചോദിച്ചാണ് കാസ്റ്റിംഗ് കോള്‍.

കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ നിന്നാണെങ്കില്‍ സമയം കളയാതെ ഒരു മിനിറ്റില്‍ കവിയാത്ത വീഡിയോയും കളര്‍ ഫോട്ടോയും അയക്കൂ എന്നും പോസ്റ്ററില്‍ പറയുന്നു. ചിത്രത്തിന്റെ മറ്റൊരു കാസ്റ്റിംഗ് കോളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

രണ്ട് കള്ളന്മാര്‍, എട്ട് പോലീസുകാര്‍, 16 വക്കീലുമാര്‍, ഒരു മജിസ്‌ട്രേറ്റ്, 3 ബെഞ്ച് ക്ലര്‍ക്, 5 ഓട്ടോ ഡ്രൈവര്‍മാര്‍, ഒരു അങ്കണവാടി ടീച്ചര്‍ 1 റിട്ടയേഡ് പി.ഡബ്ല്യു.ഡി ടീച്ചര്‍, നാല് ഷട്ടില്‍ കളിക്കാര്‍, ഒരു ബൈക്കര്‍ എന്നിവരെയാണ് ആവശ്യപ്പെട്ടിരുന്നത്.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ