14 വര്‍ഷത്തിനു ശേഷം നിത്യ ദാസ് സിനിമയിലേക്ക്; സൈക്കോ ഹൊറര്‍ ത്രില്ലര്‍ 'പള്ളിമണി' വരുന്നു

ശ്വേത മേനോന്‍, നിത്യ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രദ്ധേയ കലാ സംവിധായകനും ബ്ലോഗറുമായ അനില്‍ കുമ്പഴ സംവിധാനം ചെയ്യുന്ന ‘പള്ളിമണി’ എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ശ്രദ്ധേയ സിനിമാ താരങ്ങളുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ശ്വേത മേനോന്‍ മുഖ്യ വേഷത്തില്‍ എത്തുന്ന സൈക്കോ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ‘പള്ളിമണി’. 14 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നിത്യ വീണ്ടും സിനിമയില്‍ സജീവമാകുന്നത്. 2007-ല്‍ പുറത്തിറങ്ങിയ സൂര്യ കിരീടം എന്ന സിനിമയിലാണ് താരം ഒടുവിലായി അഭിനയിച്ചത്.

നായിക പദവിയിലേക്കുള്ള നിത്യ ദാസിന്റെ തിരിച്ചു വരവ് കൂടിയാണ് ഈ ചിത്രം. കൈലാഷ്, ദിനേശ് പണിക്കര്‍, ഹരികൃഷ്ണന്‍ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങള്‍. എല്‍ എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അഹമ്മദാബാദിലെ മലയാളി ദമ്പതികളായ ലക്ഷ്മി അരുണ്‍ മേനോന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം അനിയന്‍ ചിത്രശാല നിര്‍വ്വഹിക്കുന്നു.കഥ തിരക്കഥ സംഭാഷണം കെ വി അനില്‍ എഴുതുന്നു.

ഭയം പെയ്തിറങ്ങുന്ന ഒരു രാത്രിയില്‍ തീര്‍ത്തും അപരിചിതമായ സ്ഥലത്ത് ഒറ്റപ്പെട്ടു പോകുന്ന ദമ്പതികളുടെയും അവരുടെ രണ്ടു ചെറിയ കുട്ടികളുടെയും അതിജീവനത്തിന്റെ കഥയാണ് ‘പള്ളിമണി’
എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. നാരായണന്റെ വരികള്‍ക്ക് ശ്രീജിത്ത് രവി സംഗീതം പകര്‍ന്ന് വിനീത് ശ്രീനിവാസന്‍ ആലപിച്ച മനോഹരമായ ഗാനവും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

കലാസംവിധാനം സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം ബ്യൂസി ബി ജോണ്‍,മേക്കപ്പ് പ്രദീപ് വിധുര, എഡിറ്റിംഗ് ആനന്ദു എസ് വിജയി, സ്റ്റില്‍സ് ശാലു പേയാട്, ത്രില്‍സ് ഗെരോഷ്, പ്രൊജക്റ്റ് ഡിസൈനര്‍ രതീഷ് പല്ലാട്ട്,അനുകുട്ടന്‍, ജോബിന്‍ മാത്യു, ഡിസൈനര്‍ സേതു ശിവാനന്ദന്‍. ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണങ്ങളില്‍ ഒന്നാണ് നാല്പത് ലക്ഷം രൂപ ചിലവിട്ട് നിര്‍മ്മിക്കുന്ന
മൂന്നു നിലകളുള്ള പള്ളി. ചിത്രാഞ്ജലിയില്‍ പണി പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന ഈ ബ്രഹ്‌മാണ്ഡ സെറ്റില്‍ ഡിസംബര്‍ പതിമൂന്നിന് ചിത്രീകരണം ആരംഭിക്കും.

View this post on Instagram

A post shared by Nithya Das (@nityadas_)

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു