മധുരരാജയ്ക്ക് ശേഷം വൈശാഖ് വീണ്ടും, ഇത്തവണ 'നൈറ്റ് ഡ്രൈവ്'; റോഷനും അന്നയ്ക്കുമൊപ്പം ഇന്ദ്രജിത്തും!

ആന്റോ ജോസഫിന്റെ നിര്‍മ്മാണത്തില്‍ അഭിലാഷ് പിള്ളയുടെ രചനയില്‍ വൈശാഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് നൈറ്റ് ഡ്രൈവ്. റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് ഇപ്പോള്‍.

സംവിധായകന്‍ തന്നെയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്. നടന്‍ ഷാജു ശ്രീധറും ചിത്രത്തില്‍പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാജു ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും റോഷന്‍ മാത്യുവുമായി നില്‍ക്കുന്ന ഒരു ചിത്രം സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിട്ടുമുണ്ട്.

ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിക്കൊണ്ട് വൈശാഖ് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയാണ്. ‘വളരെ ആവേശത്തിലാണ്… ! മല്ലു സിംഗിന് ശേഷം ആന്‍ മെഗാ മീഡിയയുമായി സഹകരിക്കുകയാണ്. ‘നൈറ്റ് ഡ്രൈവ്’ എന്ന് പേരിട്ടിരിക്കുന്ന എന്റെ പുതിയ സംവിധാന സംരംഭം ഇന്ന് ആരംഭിക്കുന്നു.

രണ്ട് വര്‍ഷമായി അഭിലാഷ് പിള്ള എന്നോട് തിരക്കഥ വിവരിക്കുന്നു, അത് ചെയ്യണമെന്ന വലിയ ആഗ്രഹത്തിലായിരുന്നു ഞാന്‍. അഭിലാഷ് ഇത്രയും കാലം എന്നെ കാത്തിരുന്നതിന് വളരെ നന്ദി, പ്രിയ വേണുവിനും, നീതാ പിന്റോയ്ക്കും ഈ സിനിമ നിര്‍മ്മിക്കുന്നതിന് വളരെ നന്ദി.

റോഷന്‍ മാത്യു, ഇന്ദ്രജിത്ത് സുകുമാരന്‍, അന്ന ബെന്‍ എന്നിവര്‍ക്ക് എന്നില്‍ വിശ്വാസമുണ്ടായിരുന്നതിനും ഈ പ്ലാനിനോടൊപ്പം ചേര്‍ന്നതിനും ഒരു വലിയ നന്ദി. മുഴുവന്‍ ക്രൂവിനോടും അഭിനേതാക്കളോടും സാങ്കേതിക വിദഗ്ധരോടും നന്ദിയെന്നും അവര്‍ വളരെ നന്ദിയുള്ളവരാണെന്നും അവരെല്ലാവരും എന്റെ കുടുംബമാണെന്നും വൈശാഖ് കുറിച്ചു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു