‘ഞാനോ കുടുംബമോ ജാതിയമായി ഒന്നിനെയും സമീപിചിട്ടില്ല, തെളിവുകൾ ഇല്ലാതാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുന്നു’:ജി കൃഷ്ണകുമാർ

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിന് പിന്നിൽ വലിയ സംഘം ഉണ്ടാകാമെന്ന് നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ. തട്ടിപ്പ് പെൺകുട്ടികളുടെ മാത്രം ബുദ്ധിയാണെന്ന് തോന്നുന്നില്ലെന്ന് പറഞ്ഞ തെളിവുകൾ ഇല്ലാതാകുമ്പോൾ ജീവനക്കാർ ജാതി കാർഡ് ഇറക്കുന്നുവെന്നും പറഞ്ഞു. താനോ കുടുംബമോ ജാതിയമായി ഒന്നിനെയും സമീപിചിട്ടില്ലെന്നും ജി കൃഷ്ണകുമാർ പറഞ്ഞു.

അതേസമയം കുറ്റാരോപിതരായ പെൺകുട്ടികളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് എടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. അതിൽ തീരുമാനം ഉണ്ടായാൽ ഈ പ്രശ്നങ്ങൾക്കെല്ലാം പരിഹാരമുണ്ടാകും. പൊലീസ് സേനയെ അടച്ചാക്ഷേപിക്കുന്നില്ല. ഒരു പൊലീസുകാരൻ പക്ഷപാതപരമായി പെരുമാറിയെന്നും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രം എന്റേതിന് വിരുദ്ധമായതുകൊണ്ടാകാമെന്നും കൃഷ്ണകുമാർ പറഞ്ഞു.

8 ലക്ഷത്തി എൺപത്തി മൂവായിരം രൂപ തട്ടിപ്പ് നടത്തിയവർ തന്നുവെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. ബാക്കി 5 ലക്ഷം രൂപ വീതം മൂന്നുപേരും നൽകാമെന്ന് എഴുതി ഒപ്പിട്ടു നൽകിയെന്നും ഇനി ഒത്തുതീർപ്പിനില്ലെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. നിയമപരമായി മുന്നോട്ടു പോകുമെന്നും ജി കൃഷ്ണകുമാർ പറഞ്ഞു. മകളുടെ ഭാഗത്തുനിന്ന് നോട്ട കുറവ് ഉണ്ടായിട്ടുണ്ട്. അതുതന്നെയാണ് എത്ര വലിയ തട്ടിപ്പ് നടക്കാനുള്ള കാരണമെന്നും ജി കൃഷ്ണകുമാർ പറഞ്ഞു.

Latest Stories

'ഡോണൾഡ് ട്രംപിനെ നൊബേൽ സമ്മാനത്തിന് നാമനിർദേശം ചെയ്ത് ഇസ്രയേൽ'; കത്ത് നെതന്യാഹു നേരിട്ട് നൽകി

പ്രസവ വീഡിയോ ചിത്രീകരിച്ചപ്പോൾ അന്ന് ശ്വേതക്ക് വിമർശനം; ഇന്ന് ദിയയെ ചേർത്തുപിടിച്ച് മലയാളി

പത്തനംതിട്ട കോന്നി പാറമട അപകടം; കാണാതായ തൊഴിലാളിക്കായുളള തിരച്ചില്‍ തുടരുന്നു, ദൗത്യം സങ്കീർണം

തമിഴ്നാട്ടിൽ സ്വകാര്യ സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ച് അപകടം; അഞ്ച് വിദ്യാർത്ഥികൾ മരിച്ചു

‘അടുത്ത വർഷം ബ്രിക്‌സ് അധ്യക്ഷ പദവിയിൽ ഇന്ത്യ മനുഷ്യത്വത്തിന് മുൻ തൂക്കം നൽകും’; നരേന്ദ്ര മോദി

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി അപകടം; വിമർശനങ്ങളെ പ്രതിരോധിക്കാൻ എൽഡിഎഫ് നീക്കം, ജനകീയ സദസ്സ് സംഘടിപ്പിക്കും

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ജൂലൈ 22 മുതൽ അനിശ്ചിതകാല സമരം

വെള്ളിയാഴ്ച ഇളവ്; അധിക പ്രവൃത്തിസമയം നടപ്പാക്കും; സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സ്വകാര്യ ബസ് പണിമുടക്കില്‍ അധിക സര്‍വീസുകള്‍; ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൊലീസ് സഹായംതേടും; നിര്‍ദേശം നല്‍കി കെഎസ്ആര്‍ടിസി

IND VS ENG: മോനെ ഗില്ലേ, ഇനി ഒരു ടെസ്റ്റ് പോലും നീ ജയിക്കില്ല, ബാക്കിയുള്ള മൂന്ന് ടെസ്റ്റിലും അവന്മാർ നിങ്ങളെ തോൽപിക്കും: മൈക്കിൾ വോൻ