മമ്മൂട്ടിയുടെ പെണ്‍വേഷം വൈറലായി; 'ക്രോസ് ഡ്രസ്സിംഗ്' ചലഞ്ചുമായി നീരജ് മാധവ്

മമ്മൂട്ടിയുടെ പെണ്‍വേഷത്തിലുള്ള “മാമാങ്കം” ലുക്ക് വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ഇപ്പോഴിതാ അതിന് പിന്നാലെ പുത്തന്‍ ചലഞ്ചും എത്തിയിരിക്കുകയാണ്. “ക്രോസ് ഡ്രസിംഗ് ചലഞ്ച്”. പുരുഷന്മാര്‍ സ്ത്രീ വേഷത്തിലുള്ള ചിത്രവും സ്ത്രീകള്‍ പുരുഷവേഷത്തിലുള്ള ചിത്രവും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യണം. ഈ ചലഞ്ചിനു തുടക്കമിട്ടത് നടന്‍ നീരജ് മാധവ് ആണ്. നാടോടി നൃത്ത വേഷത്തിലുള്ള ചിത്രം പങ്കുവെച്ചാണ് നീരജ് ചലഞ്ച് ആരംഭിച്ചിരിക്കുന്നത്.

മമ്മൂട്ടിയുടെ സ്ത്രീ വേഷത്തില്‍ നിന്നുമാണ് പ്രചോദനമെന്നും നീരജ് പറയുന്നുണ്ട്. നിവിന്‍ പോളി, ഗീതു മോഹന്‍ദാസ്, മഞ്ജു വാര്യര്‍, പ്രിയ മണി, കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ് തുടങ്ങിയവരെ ഈ ചലഞ്ചിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.

എന്നാല്‍, ടൊവിനോ തോമസും, പ്രിയാമണിയും തങ്ങള്‍ ക്രോസ്സ് ഡ്രസിംഗ് നടത്തിയിട്ടില്ല എന്ന് വ്യക്തമാക്കി. ഒരു പഴയ ഫോട്ടോ ആല്‍ബത്തില്‍ നിന്നും എടുത്ത ചിത്രമാണ് നീരജ് പങ്കുവെച്ചിരിക്കുന്നത്. ചെറുപ്പത്തില്‍ ഇങ്ങനെ വസ്ത്രം ധരിക്കേണ്ടി വന്നവരാണ് പൊതുവെ എല്ലാവരും എന്ന് പറഞ്ഞു കൊണ്ടാണ് നീരജ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു സുഹൃത്തിന്റെ ഐഡിയ ആണിതെന്നും താന്‍ ഈ പേരു നല്‍കിയെന്നേയുള്ളൂ എന്നും നീരജ് പറയുന്നുണ്ട്.

“മാമാങ്കം” എന്ന ചിത്രത്തിലാണ് മമ്മൂട്ടി സ്ത്രീവേഷത്തില്‍ എത്തുന്നത്. വളരെ കുറച്ച് സമയം മാത്രമേ സ്ത്രീ വേഷത്തില്‍ എത്തുന്നുള്ളുവെങ്കിലും ആളുകള്‍ ഏറെ കാത്തിരിക്കുന്നത് ആ വേഷപ്പകര്‍ച്ച കാണാനായിട്ടാണ്. മൂന്നോളം ലുക്കിലാണ് മാമാങ്കത്തില്‍ മമ്മൂട്ടി എത്തുന്നത്.

https://www.instagram.com/p/B4zdOS5lL_o/?utm_source=ig_embed

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്