'എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാന്‍ ഇഷ്ടമുള്ള ആള്‍'; ഫഹദിനെ കുറിച്ച് നസ്രിയ

മലയാളത്തില്‍ ഏറെ പ്രേക്ഷകപ്രീതിയുള്ള യുവതാരങ്ങളില്‍ ഒരാളാണ് ഫഹദ് ഫാസില്‍. ചുരുങ്ങിയ കാലയളവ് കൊണ്ടു തന്നെ തന്നിലെ നടനെ അടയാളപ്പെടുത്തുകയും മികവാര്‍ന്ന കഥാപാത്രങ്ങള്‍ കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുമുണ്ട് ഫഹദ്. 39-ാം ജന്മദിനം ആഘോഷിക്കുന്ന ഫഹദിന് ആശംസകളുമായി എത്തിയിരിക്കുകയാണ് നടിയും ഭാര്യയുമായ നസ്രിയ.

”എപ്പോഴും ഔട്ട് ഓഫ് ഫോക്കസ് ആവാന്‍ ഇഷ്ടമുള്ള ആള്‍ക്ക് ജന്മദിനാശംസകള്‍. ഷാനൂ, നിങ്ങളുടെ സ്വപ്നങ്ങള്‍ എല്ലാം സഫലമാവട്ടെ. എനിക്കറിയാവുന്ന ഏറ്റവും ദയയുള്ള മനുഷ്യന് ഒരായിരം ജന്മദിനാശംസകള്‍” എന്നാണ് ഫഹദിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നസ്രിയ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

കൈയ്യെത്തും ദൂരത്ത് എന്ന ഫഹദിന്റെ ആദ്യ സിനിമ പരാജയമായിരുന്നു. എന്നാല്‍ പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ടായിരുന്നു താരത്തിന്റെ രണ്ടാം വരവ്. കയ്യെത്തും ദൂരത്തിലെ സച്ചിന്‍ മാധവനില്‍ നിന്നും കേരള കഫേയിലെ പത്രപ്രവര്‍ത്തകനിലേക്ക് എത്തുമ്പോള്‍ ഫഹദ് മിതത്വം വന്ന ഒരു നടനായി മാറിക്കഴിഞ്ഞിരുന്നു.

അടുത്തിടെ പുറത്തിറങ്ങിയ മാലികിലെ സുലൈമാന്‍ വരെ ഫഹദ് ഷോയില്‍ തിളങ്ങിയ ചിത്രമാണ്. മലയന്‍കുഞ്ഞ്, പുഷ്പ, വിക്രം എന്നിവയാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്ന ഫഹദ് ചിത്രങ്ങള്‍. നിലവില്‍ കമല്‍ഹാസനൊപ്പം വിക്രം ചിത്രത്തിന്റെ ഷൂട്ടിലാണ് ഫഹദ്.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി