നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

നടി നയന്‍താരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചര്‍ദ്ദിയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് അവര്‍ ആശുപത്രിയിലുണ്ടായിരുന്നത്. ശേഷം ഡിസ്ചാര്‍ജ് ചെയ്തു. ഭക്ഷണം കഴിച്ച ശേഷമാണ് ചര്‍ദ്ദി തുടങ്ങിയതത്രെ. ഭര്‍ത്താവ് വിഘ്നേഷ് ശിവന്‍ തന്നെയാണ് ഭക്ഷണം തയ്യാറാക്കിയിരുന്നത്.

ആശുപത്രിയിലെത്തിയ ശേഷം അല്‍പ്പ നേരം നിരീക്ഷണ വാര്‍ഡിലേക്ക് മാറ്റി. പിന്നീട് വീട്ടിലേക്ക് മടങ്ങി. നയന്‍താരയ്ക്ക് സ്‌കിന്‍ ഇന്‍ഫക്ഷനുണ്ടായിരുന്നുവെന്നും അതിനുള്ള ചികില്‍സ നല്‍കിയെന്നും ചില തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ഇക്കഴിഞ്ഞ ജൂണ്‍ ഒമ്പതിനായിരുന്നു നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹം. ചെന്നൈക്കടുത്ത മഹാബലിപുരത്ത് നടന്ന വിവാഹ ചടങ്ങുകള്‍ പ്രൗഢഗംഭീരമായിരുന്നു. വിവാഹത്തിന്റെ വീഡിയോ നെറ്റ്ഫ്ളിക്സ് വൈകാതെ സംപ്രേഷണം ചെയ്യും.

നയന്‍താര: ബിയോണ്ട് ദി ഫെയറിടൈല്‍ എന്ന പേരിലുള്ള ഡോക്യുമെന്ററിയായിട്ടാണ് വിവാഹ വീഡിയോ പുറത്തിറങ്ങുന്നത്. ഇതിന്റെ ടീസര്‍ കഴഞ്ഞ ദിവസം റിലീസ് ചെയ്തു. നയന്‍താരയുടെയും വിഘ്നേഷിന്റെ പ്രണയം വിവരിക്കുന്നത് കൂടിയാകും ഡോക്യുമെന്ററി.

Latest Stories

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്

എന്റെ മോന്‍ എന്ത് വിചാരിക്കും? ഇല്ലാത്ത കുട്ടിയുടെ അവകാശം ഏറ്റെടുക്കാന്‍ പറ്റില്ല..; ചര്‍ച്ചയായി നവ്യയുടെ വാക്കുകള്‍!

ഓര്‍ഡര്‍ ചെയ്ത 187രൂപയുടെ ഐസ്‌ക്രീം നല്‍കിയില്ല; സ്വിഗ്ഗിയ്ക്ക് 5,000 രൂപ പിഴയിട്ട് ഉപഭോക്തൃ കോടതി

IPL 2024: അടിവയറ്റിൽ ഒരു ആന്തൽ പോലെ, ഫീൽഡിലെ അവസ്ഥ വിവരിച്ച് ശ്രേയസ് അയ്യർ

മേയറുടെ ഈഗോ വീര്‍ത്തു; ആരോപണം തികച്ചും അവിശ്വസനീയം; പൊലീസ് സത്യത്തിന്റെ പക്ഷത്ത് നില്‍ക്കം; ഡ്രൈവറുടെ ജോലി കളയുന്നത് അനീതിയെന്ന് മുന്‍ ഡിജിപി

തിയേറ്ററില്‍ ഹിറ്റ് ആയി 'പവി കെയര്‍ടേക്കര്‍'; പ്രണയ ഗാനവുമായി ദിലീപ്, 'വെണ്ണിലാ കന്യകേ' പുറത്ത്

12 സീറ്റിൽ വിജയം ഉറപ്പിച്ച് സിപിഎം; ഇപി വിഷയത്തിൽ നിലപാട് എംവി ഗോവിന്ദൻ പ്രഖ്യാപിക്കും