'ജവാനി'ല്‍ ഒതുക്കിയ അറ്റ്‌ലിയുമായി വഴക്കിലോ..? പ്രതികരിച്ച് നയന്‍താര

‘ജവാന്‍’ സിനിമയില്‍ തന്റെ റോളുകള്‍ വെട്ടിക്കുറച്ചതിനാല്‍ സംവിധായകന്‍ അറ്റ്‌ലിയുമായി ദേഷ്യത്തിലാണ് നയന്‍താര എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം എത്തിയിരുന്നു. കാമിയോ റോള്‍ ആണെങ്കിലും ദീപിക പദുക്കോണിന് കൂടുതല്‍ ശ്രദ്ധ ലഭിച്ചു എന്നത് നയന്‍താരയെ നിരാശയാക്കി എന്നാണ് റിപ്പോര്‍ട്ടുകളില്‍ എത്തിയത്.

ഈ വാര്‍ത്തകളോട് പ്രതികരിച്ചിരിക്കുകയാണ് നയന്‍താര ഇപ്പോള്‍. അറ്റ്‌ലിയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ പങ്കുവച്ചാണ് നയന്‍താരയുടെ പ്രതികരണം. ”പിറന്നാള്‍ ആശംസകള്‍ അറ്റ്‌ലി നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു” എന്നാണ് ജവാന്‍ ഷൂട്ടിംഗിനിടെയിലെ ഒരു ചിത്രം പങ്കുവച്ച് നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

ബോളിവുഡ് അരങ്ങേറ്റം ഗംഭീരമാക്കിയെങ്കിലും നയന്‍താരയ്ക്ക് സംവിധായകന്‍ അറ്റ്‌ലിയോട് അതൃപ്തിയുള്ളതായാണ് ദേശീയ മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. നയന്‍താരയെക്കാള്‍ പ്രാധാന്യം ദീപികയ്ക്കാണെന്നും ചിത്രം ഇറങ്ങിയതിന് ശേഷമുള്ള പ്രതികരണങ്ങളില്‍ നയന്‍താര സന്തോഷവതിയല്ലെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ ഇതെല്ലാം തള്ളിക്കളയുന്ന തരത്തിലായിരുന്നു നയന്‍താരയുടെ പ്രതികരണം. അതേസമയം, തന്റെ കഥാപാത്രത്തെ ചെറുതാക്കിയ അറ്റ്ലിയോട് ദേഷ്യത്തിലാണ് നയന്‍താര എന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ജവാന്റെ പ്രൊമോഷന്‍ പരിപാടികളില്‍ നിന്നും നയന്‍താര വിട്ടുനിന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.

മുംബൈയില്‍ നടന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലും താരം പങ്കെടുത്തിരുന്നില്ല. ഷാരൂഖ് ഖാന്‍, ദീപിക, വിജയ് സേതുപതി, അനിരുദ്ധ് രവിചന്ദര്‍, അറ്റ്‌ലി, സന്യ മല്‍ഹോത്ര, റിധി ദോഗ്ര എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

Latest Stories

മുറുക്കാന്‍ കടകള്‍ പോലെ മാദ്യശാലകള്‍ തുറന്നിട്ട് മദ്യപിക്കരുതെന്ന് പറയാന്‍ കഴിയുമോ? സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഓര്‍ത്തഡോക്‌സ് സഭ

ആ ചുംബനരംഗം എന്നെ ഒരുപാട് വിഷമിപ്പിച്ചു.. സിനിമയ്ക്ക് ആവശ്യമാണെന്ന് പറഞ്ഞിട്ടും അത് തിയേറ്ററിലെത്തിയില്ല: മധു

ഇസ്രയേലിനെതിരെ ശക്തമായി തിരിച്ചടിച്ച് ഇറാന്‍; ജെറുസലേമിലടക്കം സ്‌ഫോടനം; ഇസ്രയേലിന്റെ അഭിമാനമായ അയണ്‍ ഡോമിന്റെ കണ്ണുവെട്ടിച്ച് ടെല്‍ അവീവില്‍ മിസൈല്‍ ആക്രമണം

'തുടരും' എന്റെ സിനിമയില്‍ നിന്ന് മോഷ്ടിച്ചത്, ആ ഡയലോഗും മോഷ്ടിച്ചു.. മഞ്ജു വാര്യരും ടൊവിനോയും തിരക്കഥ വായിച്ചിരുന്നു: സനല്‍ കുമാര്‍ ശശിധരന്‍

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: വാഹന പരിശോധനകളുമായി ജനങ്ങൾ സഹകരിക്കണമെന്ന് കളക്ടർ, 24 മണിക്കൂർ പരിശോധന തുടരും

WTC FINAL: ഒന്നും അവസാനിച്ചിട്ടില്ല, മൈറ്റി ഓസീസിന് കളി പിടിക്കാൻ ഒരു വിക്കറ്റ് മതി, ഫൈനലിൽ ചെയ്യാൻ പോവുന്ന കാര്യത്തെ കുറിച്ച് കോച്ച്

പശ്ചിമേഷ്യയിൽ യുദ്ധം കനക്കുമ്പോൾ കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പൊന്ന് സർവകാല റെക്കോർഡിൽ, പവന് 74560

ഇസ്രയേല്‍ ഇറാന്റെ 'തല' അറുത്തു; സംയുക്ത സൈനിക മേധാവിയും റെവല്യൂഷണറി ഗാര്‍ഡ് മേധാവിയും കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരണം; പുതിയ സൈനിക മേധാവിയെ പ്രഖ്യാപിച്ച് അയത്തൊള്ള

ഒരു വളയും കുറച്ച് മോതിരങ്ങളുമേ മാത്രമേയുളളൂ ഇനി അങ്ങോട്ട് തിരിച്ച് കൊടുക്കാന്‍..; കുറിപ്പുമായി ബാല

ആർസിബി കപ്പടിക്കുന്നു, സൗത്താഫ്രിക്ക കപ്പടിക്കുന്നു, ഇതെന്താ കിരീടം മുൻപ് നേടാത്ത ടീമുകളുടെ വർഷമോ, ട്രോളുമായി ആരാധകർ