'നിയമപ്രകാരം കൂടെ കിടക്കാനുള്ള പ്രായം'! അതിലായിരുന്നു അവരുടെ ശ്രദ്ധ; 13ാം വയസില്‍ നേരിട്ട ലൈംഗിക ചൂഷണം വെളിപ്പെടുത്തി നതാലി പോര്‍ട്ട്മാന്‍

പതിമൂന്നാം വയസ്സിൽ തനിക്ക് നേരിട്ട ലൈംഗിക ദുരനുഭവങ്ങൾ തുറന്നു പറഞ്ഞ് ഓസ്‌കാര്‍ ജേതാവ് നതാലി പോര്‍ട്ടമാന്‍. പന്ത്രണ്ടാം വയസിൽ പുറത്തിറങ്ങിയ തന്റെ ആദ്യ ചിത്രത്തിന് ശേഷമുണ്ടായ ക്രൂരമായ അനുഭവങ്ങളാണ് നതാലി വെളിപ്പെടുത്തിയത്.

ലോസ് ഏഞ്ചലിസില്‍ സ്ത്രീകള്‍ നടത്തിയ സമര പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നതാലി. സ്ഥലത്തെ ഒരു പ്രാദേശിക റേഡിയോ ചാനലിന് തന്നെപറ്റിയുള്ള വേവലാതി പറഞ്ഞു കൊണ്ടാണ് അവർ പ്രസംഗം ആരംഭിച്ചത്. 13ാം വയസില്‍ അഭിനയിച്ച ഒരു ചിത്രം പുറത്തിറങ്ങിയപ്പോള്‍ നീരൂപകര്‍ തനിക്ക് പതിനെട്ട് വയസ് എന്ന് തികയുമെന്നാണ് നോക്കുകയും എഴുതുകയും ചെയ്തിരുന്നത്. അതായത് , നിയമപ്രകാരം കൂടെ കിടക്കാനുള്ള പ്രായം അവർ കാത്തിരിക്കുന്നു എന്നുമാണ് നതാലി പറഞ്ഞത്.

ആദ്യ ചിത്രമായ ‘ദി പ്രൊഫഷണല്‍’ റിലീസ് ചെയ്തതിനു ശേഷം ഒരു ആരാധകന്റെ കത്ത് കിട്ടിയെന്നും അതില്‍ അയാളുടെ ബലാത്സംഗ ഭാവനകളായിരുന്നു വെന്നും നതാലി സദസില്‍ പറഞ്ഞു.

നിരൂപണങ്ങളില് മുഴുവനും തന്‍റെ മാറിടങ്ങളെ കുറിച്ചും മറ്റുമായിരുന്നു എഴുതപ്പെട്ടിരുന്നത്. അതേസമയം, മറ്റു ചിലരാകട്ടെ നിയമപ്രകാരം കൂടെക്കിടക്കാനുള്ള വയസാണ് നോക്കിക്കൊണ്ടിരുന്നത്.

പതിമൂന്നാം വയസില്‍ എനിക്കൊരു കാര്യം ബോധ്യപ്പെട്ടു. ലൈംഗിക ധാരണകള്‍ക്കനുസരിച്ച് തന്നെ ബാക്കിയുള്ളവര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചാല്‍ ഈ മേഖലയില്‍ നിന്നും വലിയ അരക്ഷിതത്വം താന്‍ നേരിടേണ്ടി വരും.

അതോടെ എന്റെ പെരുമാറ്റത്തില്‍ പെട്ടെന്ന് ഭയങ്കര മാറ്റങ്ങള്‍ വരുത്തി. ലൈംഗികത തോന്നുന്ന ഒരു  രംഗമുണ്ടെങ്കില്‍ പോലും ആ ചിത്രത്തില്‍ നിന്നും വിട്ടുനിന്നു. നാതിലി കൂട്ടിച്ചേര്ത്തു.

Latest Stories

വെറും ആറായിരം രൂപ മതി; വിസ വേണ്ട; കോഴിക്കോട്ട് നിന്നും മലേഷ്യക്ക് പറക്കാം; വമ്പന്‍ പ്രഖ്യാപനവുമായി എയര്‍ ഏഷ്യ; വിനോദ സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത

'അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സൂക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്'; ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്

പാര്‍വതിയെ നായികയാക്കി ചെയ്യാനിരുന്ന സിനിമാണ് 'മെക് റാണി', ക്വീനിന്റെ ട്രെയിലര്‍ കണ്ടതോടെയാണ് ഉപേക്ഷിച്ചത്.. മോഷ്ടിച്ചതാണ് എന്ന് പറഞ്ഞ് ഡിജോ ഒരിക്കലും ക്രൂശിക്കപ്പെടേണ്ട ആളല്ല: തിരക്കഥാകൃത്ത്

ആരുണ്ടെങ്കിലും ഇല്ലെങ്കിലും ആ നാലിൽ ഒന്ന് ഞങ്ങൾ ആയിരിക്കും, ഇത് കോൺഫിഡൻസ് അല്ല അഹങ്കാരമാണ്: പാറ്റ് കമ്മിൻസ്

പൊലീസുമായി ഏറ്റുമുട്ടലിനൊരുങ്ങി ഗവര്‍ണര്‍; പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കണ്ട; ജീവനക്കാര്‍ക്ക് കത്ത് നല്‍കി സിവി ആനന്ദബോസ്

ധോണിക്ക് പകരം അവരെ ടീമിലെടുക്കുക, മുൻ നായകൻ ചെന്നൈയെ ചതിക്കുകയാണ് ചെയ്യുന്നത്; വമ്പൻ വിമർശനവുമായി ഹർഭജൻ സിംഗ്

അമേഠിയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസിൽ ആക്രമണം; വാഹനങ്ങൾ അടിച്ചു തകർത്തു, പിന്നിൽ ബിജെപിയെന്ന് ആരോപണം

അയാൾ മെന്റർ ആയാൽ വെസ്റ്റ് ഇൻഡീസ് ഇത്തവണ കിരീടം നേടും, ഇന്ത്യൻ താരത്തെ തലപ്പത്തേക്ക് എത്തിക്കാൻ അഭ്യർത്ഥിച്ച് വരുൺ ആരോൺ

പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാഡ് ഹില്‍ അന്തരിച്ചു