ആരാധകന് വേണ്ടി സിനിമാത്തിരക്കുകള്‍ മാറ്റിവെച്ച് നന്ദമൂരി ബാലയ്യ

സിനിമകളുടെ കാര്യത്തില്‍ അല്‍പ്പം പോലും വിട്ടുവീഴ്ച്ചയില്ലാത്ത നടനാണ് നന്ദമൂരി ബാലകൃഷ്ണ, നിശ്ചിത സമയത്തിനുള്ളില്‍ തന്റെ ചിത്രം പൂര്‍ത്തിയാക്കണമെന്ന് വാശിയുള്ള നടന്‍. ഷെഢ്യൂളിനിടയില്‍ മറ്റൊന്നും അദ്ദേഹം ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇപ്പോഴിതാ ആരാധകന് വേണ്ടി തന്റെ കടും പിടുത്തമൊക്കെ അല്‍പ്പം മാറ്റിവെച്ചിരിക്കുകയാണ് നടന്‍.

ടൈറ്റ് ഷെഡ്യൂള്‍ ഉണ്ടായിരുന്നിട്ടും, തന്റെ ആരാധകന്റെ മകളുടെ വിവാഹ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം സമയമെടുത്തു. അനന്തപുരിയിലെ തന്റെ ആരാധകനായ ഘൗസിന്റെ മകളുടെ നിക്കാഹിലാണ് ബാലയ്യ പങ്കെടുത്തത്. ഹൈദരാബാദില്‍ നിന്ന് അനന്തപുരിലേക്ക് യാത്ര ചെയ്ത അദ്ദേഹം അതേ രാത്രി തന്നെ തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ മടങ്ങുകയും ചെയ്തു.

മുമ്പ് പലപ്പോഴും ബാലയ്യ തന്റെ ആരാധകരോട് മോശമായി പെരുമാറിയ ചില സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്, പക്ഷേ ഈ സംഭവം അദ്ദേഹത്തിന്റെ നല്ല മനസ്സാണ് കാണിക്കുന്നതെന്നാണ് ആരാധകരുടെ ഭാഷ്യം.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു