ബിഗ് ബോസ് ഷൂട്ടിംഗ് ആരംഭിച്ചു; ചിത്രങ്ങള്‍ പങ്കുവെച്ച് നാഗാര്‍ജുന

നാഗാര്‍ജുന അവതരിപ്പിക്കുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തെലുങ്ക് സീസണ്‍ ഷൂട്ടിംഗ് ആരംഭിച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ചിത്രീകരണത്തിന്റെ ചിത്രങ്ങള്‍ നാഗര്‍ജുന ട്വിറ്ററില്‍ പങ്കുവച്ചു. കോവിഡ് പശ്ചാത്തലത്തില്‍ നാലാമത്തെ സീസണ്‍ ഉടന്‍ ഉണ്ടാവില്ല റദ്ദാക്കിയേക്കും എന്ന റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു.

ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയാണ് നാഗാര്‍ജ്ജുന രംഗത്തെത്തിയിരിക്കുന്നത്. ഓഗസ്റ്റില്‍ തന്നെ റിയാലിറ്റി ഷോ എത്തുമെന്നും സിനിമ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. മത്സരാര്‍ത്ഥികളെ മെയ് മാസത്തില്‍ ഷോട്ട് ലിസ്റ്റ് ചെയ്യുകയും ജൂണ്‍, ജൂലൈ മാസങ്ങളിലായി ഷൂട്ടിംഗ് ആരംഭിക്കാനുമായിരുന്നു നേരത്തെ തീരുമാനിച്ചത്.

കോവിഡിനെ തുടര്‍ന്നാണ് ഓഗസ്റ്റിലേക്ക് മാറ്റിയത്. നടന്‍ ജൂനിയര്‍ എന്‍ടിആര്‍ ആയിരുന്നു ആദ്യ സീസണില്‍ ബിഗ് ബോസ് ഹോസ്റ്റ് ചെയ്തത്. രണ്ടാം സീസണില്‍ നടന്‍ നാനി ആയിരുന്നു അവതാരകന്‍. മൂന്നാം സീസണില്‍ നാഗാര്‍ജുനയും രമ്യ കൃഷ്ണനും അവതാരകരായി എത്തി.

ബിഗ് ബോസ് സീസണ്‍ 4ന്റെ പ്രൊമോയും ചാനല്‍ സ്റ്റാര്‍മാ നേരത്തെ പുറത്തുവിട്ടിരുന്നു. അതേസമയം, മലയാളം ബിഗ് ബോസ് സീസണ്‍ 2 കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരിക്കുകയാണ്. മോഹന്‍ലാല്‍ ആണ് മലയാളം ബിഗ് ബോസ് അവതരിപ്പിക്കുന്നത്.

Latest Stories

ടി20 ലോകകപ്പ് 2024: വല്ലാത്ത ധൈര്യം തന്നെ..., ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുത്ത് ലാറ

'മേയറുടെ വാക്ക് മാത്രം കേട്ട് നടപടിയെടുക്കില്ല, റിപ്പോർട്ട് വരട്ടെ'; നിലപാടിലുറച്ച് മന്ത്രി കെബി ഗണേഷ് കുമാർ

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി