സമാനത തോന്നിയിരിക്കാം, എന്നാല്‍ അത് കോപ്പിയല്ല; വരാഹരൂപം ഗാനവിവാദത്തില്‍ സംഗീത സംവിധായകന്‍

സംഗീതത്തെപ്പറ്റി അറിവില്ലാത്തവരാണ് ‘വരാഹ രൂപത്തെ’ വിമര്‍ശിക്കുന്നതെന്ന് സംഗീത സംവിധായകന്‍ അജനീഷ് ലോകനാഥ്. നിരവധി ഹിറ്റുകള്‍ ഒരുക്കിയ തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ദു:ഖകരമാണ്. ആളുകള്‍ എന്ത് പറഞ്ഞാലും പാട്ട് കോപ്പിയല്ലെന്ന് തനിക്കറിയാം, സമാനത സ്വാഭാവികം മാത്രമാണെന്നുമാണ് അജനീഷ് പറയുന്നത്. അതുപോലെയാണ് വരാഹ രൂപം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘തുടക്കത്തില്‍ എനിക്ക് നല്ല വിഷമമായിരുന്നു. ഇത്രയധികം വര്‍ഷം ജോലി ചെയ്യുകയും, നിരവധി ഹിറ്റുകള്‍ പ്രേക്ഷകര്‍ക്ക് നല്‍കുകയും ചെയ്തു. അതിനുള്ള അംഗീകാരമായി നിരവധി അവാര്‍ഡുകളും ലഭിച്ചു. ശേഷം എനിക്ക് നേരെ വരുന്ന ഇത്തരം ആരോപണങ്ങള്‍ തളര്‍ത്തി.

വരാഹ രൂപത്തിന്റെ കാര്യത്തില്‍ അവര്‍ പറയുന്ന ആ പാട്ടിനോട് ചിലപ്പോള്‍ സമാനത തോന്നിയിരിക്കാം. എന്നാല്‍ അത് കോപ്പിയല്ല എന്ന് എനിക്ക് അറിയാമല്ലോ. ഗോവന്‍ സംഗീതത്തിന് ശ്രീലങ്കയുടേതുമായി വളരെ സാമ്യമുണ്ട്. അതുകൊണ്ട് തന്നെ ഞാന്‍ ഒന്നും തെറ്റായി ചെയ്തിട്ടില്ലെന്ന് എനിക്ക് ഉറപ്പുണ്ട്.

കര്‍ണാടക സംഗീതത്തിലെ രാഗത്തെ ആസ്പദമാക്കിയുള്ളതാണ് വരാഹ രൂപം. അവരുടേതുമായി തീര്‍ത്തും വ്യത്യസ്തമാണ് എന്റേത്. ഞാനൊരു ശിവ ഭക്തനാണ്, അജനീഷ് ലോക്‌നാഥ് പറഞ്ഞു. കാന്താരയില്‍ അജനീഷിന്റെ അസോസിയേറ്റ് ആയിരുന്ന ബോബി സി ആര്‍, മ്യൂസിക്കോളജിസ്റ്റുകള്‍ വരാഹ രൂപം കോപ്പിയല്ലെന്ന് സ്ഥിരീകരിച്ചതായി അവകാശപ്പെടുന്നുണ്ട്.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്