'ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടുന്നത് അഭിനേതാവിന് കിട്ടുന്ന ഏറ്റവും വലിയ പാവന പുരസ്‌കാരമാണ്'; 'ഭാസി പിള്ള'യെ പ്രശംസിച്ച് മുരളി ഗോപി

കുറുപ്പില്‍ ഭാസി പിള്ളയായി എത്തിയ ഷൈന്‍ ടോം ചാക്കോയെ പ്രശംസിച്ച് നടന്‍ മുരളി ഗോപി. ഇപ്പോഴാണ് ഭാസിപിള്ളയെ കാണാന്‍ സാധിച്ചത്. ചെയ്ത കഥാപാത്രത്തിന്റെ പേരില്‍ അറിയപ്പെടാന്‍ സാധിക്കുക എന്നതാണ് അഭിനേതാവിന് ലഭിക്കുന്ന പാവന പുരസ്‌കാരമെന്നും ആ നിലയില്‍ ഷൈന്‍ പുരസ്‌കൃതനാണെന്നും മുരളി ഗോപി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പ്

‘വൈകി എന്നറിയാം. പക്ഷെ ഇപ്പോഴാണ് ഭാസിപിള്ളയെ കാണാന്‍ സാധിച്ചത്. ചെയ്ത കഥാപാത്രങ്ങളുടെ പേരില്‍ അറിയപ്പെടാന്‍ സാധിക്കുക എന്നതാണ് ഒരു അഭിനേതാവിന് കിട്ടുന്ന ഏറ്റവും, അല്ലെങ്കില്‍, ഒരേയൊരു പാവന പുരസ്‌കാരം. ആ നിലയില്‍, ഇതിനു മുമ്പും ഷൈന്‍ പുരസ്‌കൃതനാണ്. ഇത് ഒരു സ്വര്‍ണപ്പതക്കവും.

‘ഗദ്ദാമ’യില്‍ അരങ്ങേറ്റം കുറിക്കുമ്പോള്‍ ഒപ്പം ഉണ്ടായിരുന്നവന്‍ എന്ന നിലയിലും, ഒരു ജ്യേഷ്ഠസഹോദരന്‍ എന്ന നിലയിലും അഭിമാന നിമിഷം. ഇനിയും വലിയ ഉയര്‍ച്ചകള്‍ ഉണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥന.’

അതേസമയം, കുറുപ്പ് നെറ്റ്ഫ്‌ളിക്സില്‍ പ്രദര്‍ശനം നടന്നു കൊണ്ടിരിക്കുകയാണ്. ഡിസംബര്‍ 15 നാണ് സ്ട്രീമിംഗ് ഒടിടിയില്‍ ആരംഭിച്ചത്. നവംബര്‍ 12നായിരുന്നു ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയത്. റിലീസിന് ശേഷം രണ്ടാഴ്ച കൊണ്ട് ആഗോളതലത്തില്‍ ചിത്രം 75 കോടി ഗ്രോസ് നേടിയെന്ന് അണിയറപ്രവര്‍ത്തര്‍ അറിയിച്ചിരുന്നു. ആദ്യ ദിവസത്തെ മാത്രം കളക്ഷന്‍ ആറ് കോടി രൂപക്ക് മുകളിലായിരുന്നു.

Latest Stories

രണ്ടാം ഘട്ടവും സംഘർഷങ്ങൾ; മണിപ്പൂരിലെ ആറ് ബൂത്തുകളിൽ റീപോളിങ് ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു വേണമെന്നു സെലക്ടര്‍മാര്‍, വേണ്ടെന്നു ടീം മാനേജ്മെന്റ്, കാരണം ഇത്

സിദ്ധാർത്ഥന്റെ മരണം: ഏത് ഉപാധിയും അനുസരിക്കാം, ജാമ്യാപേക്ഷയുമായി പ്രതികൾ ഹൈക്കോടതിയിൽ, ഇന്ന് പരിഗണിക്കും

ഇപിക്കെതിരെ മാധ്യമങ്ങളില്‍ ആസൂത്രിത നീക്കങ്ങള്‍ നടന്നു; ഇനി നിയമപരമായി കൈകാര്യം ചെയ്യും; ലോഹ്യം പറയരുതെന്ന് പറയുന്നത് ശരിയായ രാഷ്ട്രീയസംസ്‌കാരമല്ലെന്ന് സിപിഎം

ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ അന്തിമ കണക്കുകള്‍ പുറത്തുവിട്ടു; കേരളത്തില്‍ രേഖപ്പെടുത്തിയത് 71.27 % പോളിങ്; ഏറ്റവും കൂടുതല്‍ വടകരയില്‍, കുറവ് പത്തനംതിട്ടയില്‍

കണ്ണൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ചു; അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍