താടി നീട്ടി വളര്‍ത്തി മോഹന്‍ലാല്‍; ഓണപരിപാടികളുടെ റിഹേഴ്‌സല്‍ ചിത്രങ്ങള്‍ വൈറല്‍

കോവിഡ് കാലത്ത് ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്തിയ പ്രിയ താരം മോഹന്‍ലാലിന്റെ പുതിയ ലുക്കാണ് വൈറലാകുന്നത്. ക്വാറന്റൈന്‍ കാലം പൂര്‍ത്തിയാക്കി ഓണം സ്‌പെഷ്യല്‍ പ്രോഗ്രാമുകള്‍ക്കായുള്ള റിഹേഴ്‌സലിലാണ് മോഹന്‍ലാല്‍. റിഹേഴ്‌സല്‍ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

താടി നീട്ടി വളര്‍ത്തിയ പുത്തന്‍ ലുക്ക് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നാല് മാസത്തോളം ചെന്നൈയില്‍ താമസിച്ചിരുന്ന താരം ജൂലൈ 20- ഓടോയാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. കൊച്ചിയിലെ ഒരു സൗകാര്യ ഹോട്ടലിലാണ് താരം ക്വാറന്റൈനില്‍ കഴിഞ്ഞത്.

ജീത്തു ജോസഫ് ചിത്രം റാമിന്റെ ലൊക്കേഷനില്‍ നിന്നും റിയാലിറ്റി ഷോയുടെ ഷൂട്ടിങ്ങിനായി മോഹന്‍ലാല്‍ ചെന്നൈയില്‍ എത്തിയപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഭാര്യ സുചിത്ര, മകന്‍ പ്രണവ് എന്നിവര്‍ക്കൊപ്പമാണ് ലോക്ഡൗണ്‍ കാലം താരം ചെന്നൈയില്‍ ചെലവഴിച്ചത്. മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ് ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം.

കോവിഡ് മഹാമാരിക്കിടെ ചിത്രത്തിന്റെ റിലീസ് നീട്ടി വെയ്ക്കുകയായിരുന്നു. റിലീസ് തിയതി വീണ്ടും നീട്ടിവച്ചതില്‍ ദു:ഖവും അതേസമയം സന്തോഷവുമുണ്ടെന്നാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് ആയ റോയ് സി ജെ പറഞ്ഞത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവാണ് അദ്ദേഹം.

Latest Stories

മാളവികയ്ക്ക് മാംഗല്യം; നവനീതിന് കൈപിടിച്ച് കൊടുത്ത് ജയറാം

കൊച്ചിയിൽ നടുക്കുന്ന ക്രൂരത; നടുറോഡില്‍ നവജാതശിശുവിന്‍റെ മൃതദേഹം

ഐപിഎല്‍ 2024: വിജയത്തില്‍ നിര്‍ണായകമായ മാജിക് സ്പെല്‍, ആ രഹസ്യം വെളിപ്പെടുത്തി ഭുവനേശ്വര്‍ കുമാര്‍

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരിച്ചുള്ള സർക്കുലർ റദ്ദാക്കണമെന്ന ഹർജി; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് ഇന്ന്

ടി20 ലോകകപ്പ് 2024: കോഹ്ലിയുടെ സ്ട്രൈക്ക് റേറ്റിനെക്കുറിച്ച് ചോദ്യം, ഞെട്ടിച്ച് രോഹിത്തിന്‍റെയും അഗാര്‍ക്കറുടെയും പ്രതികരണം

സസ്‌പെന്‍സ് അവസാനിച്ചു; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍, അമേഠിയിൽ കിഷോരി ലാൽ ശർമ

ടി20 ലോകകപ്പ് 2024: ഇന്ത്യന്‍ ടീമിനെ കുറിച്ച് ഞെട്ടിക്കുന്ന പ്രസ്താവനയുമായി രോഹിത് ശര്‍മ്മ

സംസ്ഥാനത്ത് ഉഷ്ണതരംഗ ജാഗ്രത തുടരുന്നു; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇന്നും അടച്ചിടും

റായ്ബറേലിയില്‍ മത്സരിക്കാന്‍ പ്രിയങ്കയില്ല; രാഹുല്‍ ഗാന്ധിയുമായി അവസാനഘട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി നാളെ

വയറുവേദനയുമായി മെഡിക്കല്‍ കോളേജില്‍; നീക്കം ചെയ്തത് 10 കിലോഗ്രാമിലേറെ ഭാരമുള്ള ഗര്‍ഭാശയ മുഴ