ഒടിടിയില്‍ പോയാല്‍ മോഹന്‍ലാല്‍ ചിത്രം തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കില്ല; ജീവിക്കാന്‍ കഴിവില്ലാത്തവരല്ലല്ലോ ഒടിടിയില്‍ കൊടുക്കുന്നത്: ഫിയോക്

മോഹന്‍ലാലിന്റെ സിനിമ ‘എലോണ്‍’ ഒടിടിയില്‍ പോയിട്ട് അടുത്ത ചിത്രം തിയേറ്റര്‍ പ്രദര്‍ശിപ്പിക്കാന്‍ വന്നാല്‍ സ്വീകരിക്കില്ലെന്ന് ഫിയോക് ഭാരവാഹികള്‍ പറഞ്ഞു. ജീവിക്കാന്‍ കഴിവില്ലാത്തവരല്ലല്ലോ സിനിമ ഒടിടിയില്‍ കൊടുക്കുന്നതെന്നും ഫിയോക്ക് ഭാരവാഹികള്‍ ചോദിക്കുന്നു.

ഒരു നടന്റെയും നടിയുടെയും അനുവാദമില്ലാതെ ഒരു സിനിമയും ഒടിടിയില്‍ പ്രദര്‍ശിപ്പിക്കില്ല. പക്ഷെ ഇവരെ താരങ്ങളാക്കിയത് തിയേറ്ററുകളാണെന്ന് മനസ്സിലാക്കണമെന്നും അവര്‍ പറഞ്ഞു. ഏതു സിനിമയും രണ്ടോ മൂന്നോ നാലോ ആഴ്ച്ച പ്രദര്‍ശിപ്പിക്കണം എന്ന് ഞങ്ങള്‍ക്ക് ആഗ്രഹം ഉണ്ട് എന്നാല്‍ കാണുവാന്‍ ആളുകള്‍ വരേണ്ടെന്നും കരണ്ട് ചാര്‍ജ് അടക്കാനുള്ള പൈസ പോലും തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നില്ലെന്നും ഭാരവാഹികള്‍ പറയുന്നു.

മോഹന്‍ലാലിന്റെ കഴിഞ്ഞ ഏതാനും സിനിമകള്‍ ഒടിടി വഴിയാണ് റിലീസ് ചെയ്തത്. അദ്ദേഹത്തിന് അത് തന്നെ തുടരാം. എന്നാല്‍ തിയറ്ററില്‍ അദ്ദേഹത്തിന്റെ സിനിമകള്‍ പ്രദര്‍ശിപ്പിക്കണോ വേണ്ടയോ എന്ന് തങ്ങള്‍ തീരുമാനിക്കുമെന്നും വിജയകുമാര്‍ വ്യക്തമാക്കി. നടന്റെയും നടിയുടേയും സമ്മതം ഇല്ലാതെ സിനിമകള്‍ ഒടിടിയിലേക്ക് പോകില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

നിലവില്‍ 42 ദിവസം കഴിഞ്ഞ തിയറ്റര്‍ റിലീസായ ചിത്രം ഒടിടിക്ക് നല്‍കാം. ഒടിടിയില്‍ വരും എന്നുളളത് കൊണ്ട് ആളുകള്‍ തിയറ്ററില്‍ വരില്ല. വരാനിരിക്കുന്ന ഓണച്ചിത്രങ്ങള്‍ അടക്കം എട്ട് ആഴ്ചകള്‍ക്ക് ശേഷമേ ഒടിടിക്ക് നല്‍കാവൂ എന്ന് ഫിയോക് ആവശ്യപ്പെട്ടു.

Latest Stories

'കരഞ്ഞ് കാലുപിടിച്ചിട്ടും ബലാത്സംഗം ചെയ്തു, പല പ്രാവശ്യം ഭീഷണിപ്പെടുത്തി'; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസിൽ മൊഴി നൽകി പരാതിക്കാരി

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും