ആയിരം കോടി ക്ലബ്ബ് പിടിക്കാന്‍ രജനി ഒപ്പം മോഹന്‍ലാലും; പ്രതീക്ഷ കാക്കുമോ?

സ്റ്റാര്‍ഡവും സൂപ്പര്‍ സ്റ്റാര്‍ഡവും കടന്ന് ഇന്ത്യന്‍ സിനിമയുടെ ഐക്കണ്‍ എന്ന നിലയില്‍ വളര്‍ന്നു നില്‍ക്കുന്ന രജിനികാന്തിന്റെ പ്രഭാവം പതിയെ മങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കണ്ടത്. 2010ല്‍ എത്തിയ ‘എന്തിരന്‍’ സിനിമയ്ക്ക് ശേഷം അധികം ഹിറ്റുകള്‍ താരത്തിന്റെ കരിയറില്‍ ഉണ്ടായിട്ടില്ല. കൊച്ചടയാന്‍, ലിംഗ എന്നീ സിനിമകള്‍ തിയേറ്ററില്‍ ഫ്‌ളോപ്പ് ആയിരുന്നു. കബാലി, കാല, 2.0, പേട്ട, ദര്‍ബാര്‍, അണ്ണാത്തെ എന്നീ സിനിമകള്‍ക്ക് ശരാശരി വിജയം മാത്രമാണ് തിയേറ്ററില്‍ നിന്നും ലഭിച്ചത്.

അതുകൊണ്ട് തന്നെ ഇനി വരാനിരിക്കുന്ന ‘ജയിലര്‍’ എന്ന സിനിമയ്ക്കായി പ്രതീക്ഷകള്‍ ഏറെയാണ്. പേര് സൂചിപ്പിക്കുന്നതു പോലെ ഒരു ‘ജയിലര്‍’ കഥാപാത്രമായി രജനികാന്ത് അഭിനയിക്കുന്ന സിനിമയ്ക്കായി ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാണ്. ജയിലറുടെ അപ്‌ഡേറ്റുകള്‍ക്ക് എപ്പോഴും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. മലയാളി ആരാധകരെയും ആവേശത്തിലാക്കുന്ന ഒരു വാര്‍ത്തയാണ് ജയിലറെ കുറിച്ച് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

രജനികാന്തിനൊപ്പം മോഹന്‍ലാലും ജയിലറില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമയില്‍ കാമിയോ റോളില്‍ എത്തുന്ന മോഹന്‍ലാലിന് രണ്ടോ മൂന്നോ ദിവസത്തെ ഷൂട്ടിംഗ് ആണ് ഉണ്ടാവുക എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. 8, 9 തിയതികളിലായാണ് മോഹന്‍ലാലിന്റെ ഷൂട്ടിംഗ് നടക്കുക. രമ്യാ കൃഷ്ണനും പ്രധാന വേഷത്തിലെത്തുന്ന സിനിമയില്‍ കന്നഡ താരം ശിവരാജ്കുമാറും വേഷമിടുന്നുണ്ട്. നെല്‍സണ്‍ ആണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്.

സ്റ്റണ്ട് ശിവയാണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍. അനിരുദ്ധ് രവിചന്ദര്‍ സംഗീതം ഒരുക്കും. വിജയ് കാര്‍ത്തിക് കണ്ണന്‍ ആണ് ഛായാഗ്രാഹണം. റാമോജി റാവു ഫിലിം സിറ്റിയിലും ഒരു കൂറ്റന്‍ സെറ്റ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരുന്നു ‘അണ്ണാത്തെ’യ്ക്ക് ശേഷം എത്തുന്ന രജനികാന്ത് ചിത്രമാണ് ‘ജയിലര്‍’. രജനികാന്ത് നായകനാകുന്ന സിനിമ ആയതുകൊണ്ടു തന്നെ കോളിവുഡ് കാത്തിരിക്കുന്ന പ്രധാന പ്രോജക്റ്റുകളുടെ നിരയില്‍ ‘ജയിലര്‍’ ആദ്യ സ്ഥാനത്ത് തന്നെ ഇടംപിടിച്ചിട്ടുണ്ട്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് സിനിമ നിര്‍മിക്കുന്നത്.

തിരക്കഥയില്‍ തന്റേതായ സ്വാതന്ത്ര്യമെടുക്കാന്‍ നെല്‍സണിന് രജനികാന്ത് അനുവാദം നല്‍കിയിരുന്നുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദ്യ സിനിമയായ ‘കൊലമാവ് കോകില’യിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നെല്‍സണ്‍. കരിയര്‍ ബ്രേക്ക് നല്‍കിയത് ശിവകാര്‍ത്തികേയന്‍ നായകനായ ‘ഡോക്ടര്‍’ ആയിരുന്നു. ഏറ്റവും ഒടുവില്‍ നെല്‍സണിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയത് വിജയ് ചിത്രമായ ‘ബീസ്റ്റ്’ ആയിരുന്നു. ബീസ്റ്റിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും സിനിമ ബോക്‌സോഫീസില്‍ വിജയമായിരുന്നു. ‘ജയിലറി’ലൂടെ വന്‍ തിരിച്ചുവരവ് നടത്താമെന്ന പ്രതീക്ഷയിലാണ് നെല്‍സണ്‍ ഇപ്പോള്‍. അതുപോലെ തന്നെ പ്രതീക്ഷയിലാണ് രജനി ആരാധകരും.

വെറുതേ നടക്കുന്നതും, ഒരു സിഗരറ്റ് വലിയ്ക്കുന്നതും, തന്റെ വിരല്‍ ചൂണ്ടുന്നതു പോലും രജനികാന്തിനെ ‘സ്റ്റൈല്‍ ഐക്കണ്‍’ ആക്കിമാറ്റി. രജനികാന്ത് എന്ന ബ്രാന്‍ഡ് ജനിച്ചത് അങ്ങനെയൊക്കെയാണ്. ആക്ഷനുകളും സംഭാഷണങ്ങളും.. എല്ലായിടത്തുമുണ്ട് രജനി ടച്ച്. ആ പഴയ, അതേ മാസ്മരിക പ്രകടനവുമായി സ്റ്റൈല്‍മന്നന്‍ ജയിലറില്‍ എത്തുമെന്ന് തന്നെയാണ് പ്രതീക്ഷ.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക