ഒടിയന്‍ ഫസ്റ്റ്‌ലുക്ക് ഇന്നില്ല, ഒരു പകലും രാത്രിയും കൂടി കാത്തിരിക്കാന്‍ അണിയറപ്രവര്‍ത്തകര്‍

മോഹന്‍ലാല്‍ നായകനായി എത്തുന്ന വി.എ. ശ്രീകുമാര്‍ മേനോന്‍ ചിത്രം ഒടിയന്റെ ഫസ്റ്റ്‌ലുക്ക് ടീസര്‍ കാത്തിരുന്ന പ്രേക്ഷകര്‍ക്ക് നിരാശ. ഇന്ന് മനോരമ പത്രത്തില്‍ 18 കിലോ ശരീരഭാരം കുറച്ച മോഹന്‍ലാലിന്റെ ചിത്രം പ്രസിദ്ധീകരിച്ചത് മുതല്‍ ഒടിയന്‍ ടീസറിനായുള്ള പ്രേക്ഷകരുടെ കാത്തിരിപ്പ് തുടങ്ങിയിരുന്നു. എന്നാല്‍ ഫസ്റ്റ്ലുക്കിനായി ഇന്നത്തെ പകലും രാത്രിയും കൂടി കാത്തിരിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ മോഹന്‍ലാലിന്‍റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറയുന്നത്.

ഇന്ന് ഒടിയന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്യുമെന്നായിരുന്നു നേരത്തെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ചിരുന്നത്. മോഹന്‍ലാല്‍ ഒടിയന്‍ മാണിക്യനായി എത്തുന്ന ചിത്രം അടുത്തവര്‍ഷത്തെ ബിഗ് റിലീസുകളില്‍ ഒന്നാണ്.

ദേശീയ പുരസ്‌ക്കാര ജേതാവ് ഹരികൃഷ്ണന്‍ തിരക്കഥ എഴുതി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രഫി പീറ്റര്‍ ഹെയ്‌നാണ് ഒരുക്കുന്നത്. മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്റെ ആക്ഷന്‍ ഒരുക്കിയതും പീറ്റര്‍ ഹെയ്‌നായിരുന്നു.

https://www.facebook.com/ActorMohanlal/videos/1563131577075866/

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. മഞ്ജു വാര്യരാണ് ചിത്രത്തിലെ നായിക എങ്കിലും ഹൈപ്പ് മുഴുവന്‍ മോഹന്‍ലാല്‍ കഥാപാത്രത്തിനാണ്. ഷാജി കുമാറാണ് ഒടിയന്റെ ഛായാഗ്രാഹകന്‍. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണമിടുന്നത് എം. ജയചന്ദ്രനാണ്.

Latest Stories

ടി20 ലോകകപ്പ് 2024: ഐപിഎല്‍ പ്രകടനം കൊണ്ട് കാര്യമില്ല, ടീം മാനേജ്മെന്‍റ് നോക്കുന്നത് മറ്റൊന്ന്

ബിഗ് ബോസിലെ മത്സരാര്‍ത്ഥികളായ സ്ത്രീകളെ ഹോട്ടലുകളില്‍ കൊണ്ടുപോയി ഉപയോഗിച്ചു; ഈ സീസണില്‍ ഒരാളെ ഭ്രാന്തനാക്കാന്‍ ഡ്രഗ് നല്‍കി; ഗുരുതര വെളിപ്പെടുത്തലുമായി അഖില്‍ മാരാര്‍

ഇടത് ആശയങ്ങളോട് താത്പര്യമുള്ള നിക്ഷ്പക്ഷനായ വ്യക്തിയാണ് ഞാൻ: ടൊവിനോ തോമസ്

വയനാട് കമ്പമലയിൽ മാവോയിസ്റ്റ്- പൊലീസ് ഏറ്റുമുട്ടൽ

'ഗുജറാത്ത് മോഡല്‍ ചതി', സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും ദുരന്തമാകുന്ന കോണ്‍ഗ്രസ്!

തൃശൂരില്‍ തോല്‍ക്കുമെന്ന് തന്നോട് പറഞ്ഞത് സുരേഷ് ഗോപി; അദ്ദേഹം മുന്‍കൂര്‍ ജാമ്യമെടുത്തിട്ടുണ്ടെന്ന് വെള്ളാപ്പള്ളി നടേശന്‍

നീ ആണോ ചെക്കാ ലോകകപ്പ് ടീമിൽ ഇടം നേടാൻ പോകുന്നത്, ദുരന്തം ബാറ്റിംഗാണ് നിന്റെ; സൂപ്പർ താരത്തിനെതിരെ ആകാശ് ചോപ്ര

'മഞ്ഞുമ്മലി'ന് പിന്നാലെ 'ആടുജീവിത'വും ഒ.ടി.ടിയിലേക്ക്; മെയ്യില്‍ എത്തുന്നത് വമ്പന്‍ ചിത്രങ്ങള്‍, റിലീസ് തിയതി പുറത്ത്

ദുൽഖർ മമ്മൂക്കയ്ക്ക് ഗിഫ്റ്റ് കൊടുക്കുമ്പോഴൊക്കെ, എന്റെ അച്ഛൻ കൂടെയില്ലല്ലോ എന്ന സങ്കടം വരും: പൃഥ്വിരാജ്

രോഹിത് ശര്‍മ്മയ്ക്ക് പുതിയ പേര് നല്‍കി യുസ്‌വേന്ദ്ര ചാഹല്‍