ആരാധകര്‍ കാത്തിരുന്ന മോഹന്‍ലാലിന്റെ മാര്‍ഗ്ഗംകളി എത്തി; ഇട്ടിമാണിയിലെ വീഡിയോ ഗാനം

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് മോഹന്‍ലാലിന്റെ മാര്‍ഗംകളി ഗാനം എത്തി. “കുഞ്ഞാടെ നിന്റെ മനസ്സില്‍” എന്ന വിഡിയോ ഗാനമാണ് യൂട്യൂബില്‍ റിലീസ് ചെയ്തത്. സന്തോഷ് വര്‍മയുെട വരികള്‍ക്ക് 4 മ്യൂസിക്സിന്റെതാണു സംഗീതം. ശങ്കര്‍ മഹാദേവന്‍, ബിബി മാത്യൂ ഫോര്‍ മ്യൂസിക്സ്, സുല്‍ഫിക്ക്, ദേവിക സൂര്യപ്രകാശ്, വൃന്ദ ഷമീക് ഘോഷ്, ഹരിത ബാലകൃഷ്ണന്‍ എന്നിവരാണു ഗാനം ആലപിച്ചിരിക്കുന്നത്.

മോഹന്‍ലാലും സിദ്ധിഖുമാണ് ഗാനത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്. കൂടാതെ സലിംകുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, കെപിഎസി ലളിത, രാധിക ശരത് കുമാര്‍ എന്നിവരും ഗാനത്തില്‍ എത്തുന്നുണ്ട്. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. ഗാനം കണ്ടാല്‍ അറിയാം ചിത്രം സൂപ്പര്‍ഹിറ്റാണെന്ന് എന്നാണ് ആരാധകര്‍ പറയുന്നത്. കൂടാതെ മോഹന്‍ലാലിന്റെ മാര്‍ഗം കളി കണ്ട് ഞെട്ടി നില്‍ക്കുകയാണ് ആരാധകര്‍.

ഓണത്തിനാണ് ഇട്ടിമാണി തീയെറ്ററുകളില്‍ എത്തുക. നവാഗതരായ ജിബി, ജോജു എന്നിവരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹണി റോസാണ് നായിക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Latest Stories

അവന്‍ ഒരു വലിയ പാഠമാണ്, ലോകം അവസാനിച്ചു എന്ന് തോന്നിന്നിടത്തുനിന്നും പുതിയൊരു ലോകം നമുക്ക് വെട്ടിപ്പിടിക്കാം എന്നതിന്‍റെ അടയാളം

നവവധുവിന് ആക്രമണം നേരിട്ട സംഭവം; രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സ്‌കൂളില്‍ ഇഴജന്തുക്കളുടെ സാന്നിദ്ധ്യം ഇല്ലെന്ന് ഉറപ്പു വരുത്തണമെന്ന് മന്ത്രി; 25ന് സ്‌കൂളുകളില്‍ ശുചീകരണ ദിനം; പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം എളമക്കരയില്‍

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം അതിതീവ്ര മഴ; മലവെള്ളപ്പാച്ചിലിനും മിന്നല്‍ പ്രളയത്തിനും സാധ്യത; കേന്ദ്ര കാലവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍