ആരാണ് അവിടുത്തെ ജഡ്ജ്, തല്ലിക്കൊല്ലണം, ഈ കുട്ടിയുടെ കഴിവ് കണ്ടില്ലേ; 'സരിഗമപ' റിയാലിറ്റി ഷോയ്ക്കെതിരെ എം ജി ശ്രീകുമാര്‍

കോമഡി താരം മാത്രമല്ല അവതാരകന്‍ കൂടിയാണ് ബൈജു ജോസ്. ഏഷ്യാനെറ്റിലെ ‘കോമഡി കസിന്‍സ്’ എന്ന കോമഡി പ്രോഗ്രാമിലൂടെയാണ് ബൈജു ശ്രദ്ധേയനാകുന്നത്. കഴിഞ്ഞ ദിവസം എം ജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന പറയാം നേടാം എന്ന പരിപാടിയില്‍ അതിഥിയായി ബൈജുവും കുടുംബവും എത്തിയിരുന്നു. ബൈജുവിന്റെ മകന്‍ പാടും എന്നറിഞ്ഞ എംജി ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടു. പാടിത്തീര്‍ന്നപ്പോള്‍ തന്നെ അദ്ദേഹം എഴുന്നേറ്റ് നിന്ന് കയ്യടിച്ചു.

തുടര്‍ന്ന് റിയാലിറ്റി ഷോകളില്‍ ഒന്നും പങ്കെടുക്കാറില്ലേ എന്ന് ചോദിച്ചപ്പോള്‍, താന്‍ സീ കേരളത്തിലെ സരിഗമപ എന്ന റിയാലിറ്റി ഷോയുടെ ഓഡിഷന് പോയിരുന്നു എന്നും, പക്ഷെ കിട്ടിയില്ല എന്നായിരുന്നു ബൈജുവിന്റെ മകന്റെ മറുപടി. അപ്പോള്‍ എംജി വളരെ ദേഷ്യത്തില്‍ അവിടെ ആരായിരുന്നു ജഡ്ജ് ചെയ്യാന്‍ ഇരുന്നത് എന്ന് ചോദിച്ചു.

മറുപടിയായി തനിക്ക് അവരുടെ പേര് അറിയില്ലെന്ന് പറഞ്ഞപ്പോള്‍ ആരായാലും അവരെ തല്ലിക്കൊല്ലണം അല്ലാതെ എനിക്കൊന്നും പറയാനില്ലെന്നും ഇത്രയും മനോഹരമായി പാടുന്ന ഒരാളെ എന്തുകൊണ്ട് ഇന്‍ ആക്കിയില്ല, എന്ന രീതിയില്‍ വളരെ രൂക്ഷമായ ഭാഷയില്‍ അദ്ദേഹം അവരെ വിമര്‍ശിച്ചു. കൂടാതെ താന്‍ ഇനി ചെയ്യുന്ന സിനിമയില്‍ തീര്‍ച്ചയായും ബൈജുവിന്റെ മകന് ഒരു ഗാനം നല്‍കുമെന്നും എംജി ശ്രീകുമാര്‍ പറഞ്ഞു.

Latest Stories

രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ടി20 ലോകകപ്പ് 2024: 'ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച ടീം'; വിലയിരുത്തലുമായി സൗരവ് ഗാംഗുലി

ഉഷ്ണ തരംഗം റേഷന്‍ കട സമയത്തില്‍ മാറ്റം; കന്നുകാലികളെ മേയാന്‍ വിടുന്നതിലും സമയക്രമ നിര്‍ദേശം; എല്ലാ ജില്ലകളിലും ജാഗ്രത നിര്‍ദേശം

ഐപിഎല്‍ 2024: 'മുംബൈയുടെ പ്രകടനം ബെംഗളൂരു ട്രാഫിക്കിനേക്കാള്‍ മോശം'; പരിഹസിച്ച് മുന്‍ താരം

'തോക്ക് ചൂണ്ടി ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി'; പ്രജ്വലിനെതിരെ ​ഗുരുതര ആരോപണങ്ങളുമായി ജെഡിഎസ് പ്രാദേശിക നേതാവിന്റെ പരാതി

ടി 20 ലോകകപ്പ്: അവനെ പോലെ കളിക്കാൻ കഴിയുന്ന ഒരു താരം ഇന്ന് ഇന്ത്യയിൽ ഇല്ല, അദ്ദേഹത്തിന്റെ മികവിൽ ഇന്ത്യ ലോകകപ്പ് ജയിക്കും: ടോം മൂഡി

ഐപിഎല്‍ 2024: 'അവന് മൂന്ന് ഓവര്‍ നല്‍കിയപ്പോള്‍ തന്നെ മുംബൈ ഇന്ത്യന്‍സ് തോറ്റു'; തുറന്നടിച്ച് ഇര്‍ഫാന്‍ പത്താന്‍

പൊലീസ് റിപ്പോർട്ട് തള്ളി തെലങ്കാന സർക്കാർ; രോഹിത് വെമുല കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടു

IPL 2024: പാളയത്തിൽ പടലപ്പിണക്കങ്ങളുടെ തെളിവ് ഇന്നലത്തെ മുംബൈ ഇന്ത്യൻസ് മത്സരത്തിൽ കണ്ടുകഴിഞ്ഞു, ഹാർദിക് സ്വയം പുറത്തിരിക്കുക എന്ന പരീക്ഷണം മാത്രമേ ഇനി ബാക്കിയുള്ളു

മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ഏറ്റെടുത്ത് യാത്രക്കാര്‍; കോഴിക്കോട് -ബംഗളൂരു ടിക്കറ്റിന് വന്‍ ഡിമാന്‍ഡ്; നാളത്തെ സര്‍വീസ് ഹൗസ്ഫുള്‍!