മാനുഷി ഛില്ലര്‍ക്ക് മുംബൈയില്‍ എം.ബി.ബി.എസ് പഠിക്കാന്‍ അനുവാദമില്ല

മുംബൈയില്‍ എംബിബിഎസ് തുടര്‍ന്ന് പഠിക്കാനുള്ള ലോകസുന്ദരി മാനുഷി ഛില്ലറുടെ അപേക്ഷ തള്ളി. ഹരിയാനയില്‍ നിന്നും മുംബൈയിലേക്ക് പഠനം മാറ്റാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ബോര്‍ഡ് ഒഫ് ഗവേണേര്‍സ് തള്ളിയത്.

2015-ലാണ് ഹരിയാനയിലെ ഭഗത്ഫൂല്‍ സിംഗ് വിമന്‍സ് കോളജില്‍ മാനുഷി പ്രവേശനം നേടിയത്. 2017-ല്‍ ലോകസുന്ദരിയായതോടെ പഠനം മുടങ്ങുകയായിരുന്നു. മാനുഷി കുടുംബത്തോടൊപ്പം മുംബൈയിലേക്ക് താമസം മാറുകയായിരുന്നു.

തുടര്‍ന്നാണ് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ മെഡിക്കല്‍ കോളജില്‍ പഠനം തുടരാന്‍ മാനുഷി അപേക്ഷ നല്‍കിയത്. കോളജ് അഫിലിയേറ്റ് ചെയ്തിരിക്കുന്ന റോത്തക്കിലെ പണ്ഡിറ്റ് പിഡി ശര്‍മ സര്‍വകലാശാല എതിര്‍പ്പില്ലാ രേഖ നല്‍കിയെങ്കിലും മെഡിക്കല്‍ കൗണ്‍സില്‍ അനുമതി വാങ്ങാതെയാണ് ഇതെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ തള്ളുകയായിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു