'ഒരിക്കലും തിരിച്ചുവരാത്ത പ്രണയമാണ് മായാനദി'; 'ഒരല്‍പം കണ്ണുനീരോടെ അല്ലാതെ തീയേറ്ററില്‍ നിന്നും ഇറങ്ങാന്‍ കഴിയില്ല'

മായാനദിയെക്കുറിച്ചുള്ള ആസ്വാദനകുറിപ്പുകള്‍കൊണ്ട് നിറയുകയാണ് സോഷ്യല്‍മീഡിയ. ഹൃദയസ്പര്‍ശിയായ ഒരു കുറിപ്പ് ചുവടെ

ഒരിക്കലും തിരിച്ചുവരാത്ത പ്രണയമാണ് മായാനദി.. അത് ഇങ്ങനെ ശാന്തമായി ഒഴുകികൊണ്ടിരിക്കും … പ്രണയം എന്താണ് ചിലര്‍ക്ക് അത് ഒരു കൂട്ട് ആണ്… ചിലര്‍ക്ക് ഒന്നിച്ചു ഒരു നടത്തം ആണ് അല്ലെങ്കില്‍ ആത്മവിശ്വാസം പകരുന്ന വാക്കുകളാണ് അതുമല്ലെങ്കില്‍ മാംസ നിബിഡമാണ്. നമ്മള്‍ കണ്ടു മടുത്ത പ്രണയങ്ങളില്‍ നിന്നും വ്യത്യസ്തമാണ് മായാനദി.. അപ്പുവിന്റെയും മാത്തന്റെയും പ്രതീക്ഷകളും ഒരിക്കലും തിരിച്ചുവരാത്ത പ്രണയവുമാണ് മായാനദി.

ഒരല്‍പം കണ്ണുനീരോടെ അല്ലാതെ നമ്മുക്ക് തീയേറ്ററില്‍ നിന്നും ഇറങ്ങാന്‍ സാധിക്കില്ല കാരണം അത്രയും വിങ്ങല്‍ ആണ് മാത്തന്‍. അതീജീവനത്തിനിടയിലും തനിക്ക് പറ്റിയ തെറ്റ് അല്ലെങ്കില്‍ ഒരിക്കല്‍ കാമുകിക്ക് തന്നില്‍ നഷ്ടപ്പെട്ട വിശ്വാസം നേടിയെടുക്കുക… തന്റെ സന്തോഷങ്ങള്‍ അവളില്‍ ആണെന്ന് തിരിച്ചറിയുന്ന മാത്തന്‍. അപ്പുവിന്റെ വാക്കുകളില്‍ ” അവന്‍ പൂച്ചയെ പോലെ ആണ്.. വല ശ െമ ൗെൃ്ശ്ീൃ” എന്നാല്‍ പിന്നെ അവനെ കെട്ടിക്കൂടെ എന്ന കൂട്ടുകാരിയുടെ ചോദ്യത്തിന് മുന്നില്‍
“പയ്യനാ….വിശ്വസിക്കാന്‍ ആയിട്ടില്ല” എന്ന ഉത്തരത്തിലും അവസാന നിമിഷത്തില്‍ പോലും അപ്പുവിനെ ജീവനു തുല്യം സ്‌നേഹിക്കുന്ന മാത്തനെ നമുക്ക് കാണാം.

അപ്പു – അപര്‍ണ

തന്റേടിയായ തനിക്ക് ഇഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നവള്‍… പ്രണയത്തില്‍ വിശ്വാസമാണ് ഏറ്റവും വലുതെന്ന് കരുത്തുന്നവള്‍. ഒരിക്കലും ഒരു പെണ്ണിന്റെ ശരീരത്തിലൂടെ അവളുടെ മനസില്‍ കയറാന്‍ പറ്റുമെന്ന കാലഘട്ടത്തത്തിന്റെ കാഴ്ചപ്പാടിനെ വലിച്ചു കീറി ഭിത്തിയില്‍ ഒട്ടിക്കുന്ന ജീവിതത്തില്‍ പോരാടുന്ന അപ്പു… അവള്‍ പ്രണയത്തില്‍ അതിന്റെ വിശ്വാസത്തില്‍ ജാഗരൂകയാണ്…. അതേ സമയം നല്ല പ്രണയിനിയാണ്… എല്ലാ കാര്യത്തിലും മാത്തനെക്കാള്‍ പക്വതയും പാകവും ഉള്ളവള്‍ ആണ്… ഒരിക്കലും തിരികെ വരാത്ത തന്റെ പ്രണയത്തിനായി കാത്തിരിക്കുന്നവള്‍.

ഒരിക്കലെങ്കിലും പ്രണയിച്ചവര്‍ ആ പ്രണയം ഇനി ഒരിക്കലും തിരിച്ചുവരാതെ നഷ്ടപ്പെട്ടു പോയവര്‍ക്ക് ഒരു വിങ്ങല്‍ ആയിരിക്കും മായാനദി. അത്രയധികം സുന്ദരവും അതുപോലെ തന്നെ നൊമ്പരവും ആണ് മായാനദി. അത് ഇങ്ങനെ ഒഴുകികൊണ്ടിരിക്കുന്നു.. അവസാനമില്ലാതെ.

Latest Stories

ഐപിഎല്ലില്‍ കളിക്കുന്നതും രാജ്യത്തിന് വേണ്ടി കളിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്: സുനില്‍ ഗവാസ്‌കര്‍

തൊഴിൽ നിയമങ്ങൾ അട്ടിമറിക്കപ്പെടുന്ന കാലഘട്ടത്തിലെ തൊഴിലാളി ദിനം; അറിയാം ചരിത്രവും പ്രാധാന്യവും

IPL 2024: മത്സരം തോറ്റതിന് പിന്നാലെ ഹാർദിക്കിനും രോഹിത്തിനും ബുംറക്കും കിട്ടിയതും വമ്പൻ പണി, സംഭവം ഇങ്ങനെ

IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

രോഗബാധിതനായ പോരാളിയെ അടിച്ചാണ് അന്ന് ധോണി മാസ് കാണിച്ചത്, അവൻ പൂർണ ആരോഗ്യവാനായിരുനെങ്കിൽ എംഎസിന്റെ മുട്ടിടിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി വരുൺ ആരോൺ

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; രജനികാന്ത്- ലോകേഷ് ചിത്രത്തിനെതിരെ ഇളയരാജ

'അഭിനയം നന്നായിട്ടുണ്ട്'; 'പരം സുന്ദരി' പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍