മണ്ണുമാന്തി യന്ത്രത്തില്‍ ഡ്രമ്മുകള്‍ കെട്ടിവെച്ച് തിരയുണ്ടാക്കി, സോപ്പുപൊടി കൊണ്ട് വെളുത്ത പതയും; മേക്കിംഗ് വീഡിയോ

മൂന്ന് വമ്പന്‍ കപ്പലുകളാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ ചിത്രത്തിനായി നിര്‍മ്മിച്ചത്. കപ്പല്‍ ഉണ്ടാക്കുന്നതിന്റെ മേക്കിംഗ് വീഡിയോയാണ് ഇപ്പോള്‍ പുറത്തെത്തിയിരിക്കുന്നത്. ഒന്നര ഏക്കറോളം വിസ്തൃതിയുള്ള ഒരു ടാങ്ക് നിര്‍മ്മിച്ച് അതില്‍ വെളളം നിറച്ചാണ് കടലും തിരയും കൊടുങ്കാറ്റുമെല്ലാം സിനിമയ്ക്കായി സൃഷ്ടിച്ചെടുത്തത്.

കപ്പലിന് തന്നെ 60 അടി ഉയരവും 100 അടി നീളവുമുണ്ട്. 20 അടി ഉയരമുള്ള ടാങ്കുകളില്‍ വെള്ളം നിറച്ച് ഒരുമിച്ചു തുറന്നു വിട്ടാണ് തിര ഉണ്ടാക്കിയത്. മീന്‍പിടിത്തക്കാര്‍ ഉപയോഗിക്കുന്ന യമഹ എന്‍ജിനുകള്‍ ഒരുമിച്ചു പ്രവര്‍ത്തിപ്പിച്ച് തിരയ്ക്കു ശക്തി കൂട്ടി.

മണ്ണുമാന്തി യന്ത്രത്തിന്റെ കൈകളില്‍ ഡ്രമ്മുകള്‍ കെട്ടിവെച്ച് ആഞ്ഞടിച്ചു തിരയിളക്കമുണ്ടാക്കി. ടണ്‍ കണക്കിനു സോപ്പു പൊടിയിട്ടാണ് കടലിലെ വെളുത്ത പതയുണ്ടാക്കിയത്. നൂറുകണക്കിനു പേരുടെ അദ്ധ്വാനത്തിന്റെ ഫലമായിരുന്നു കപ്പലിലെ യുദ്ധരംഗങ്ങള്‍

നേരത്തെ മോഹന്‍ലാലിന്റെ സംഘട്ടന രംഗങ്ങളുടെ മേക്കിംഗ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു. കൂറ്റന്‍ ജലസംഭരണിയില്‍ ചിത്രീകരിച്ച കപ്പല്‍ രംഗങ്ങളും, സംഘട്ടന രംഗങ്ങളിലെ മോഹന്‍ലാലിന്റെ ചടുലതയും മെയ് വഴക്കവും വീഡിയോയില്‍ വ്യക്തമായിരുന്നു. ഡിസംബര്‍ രണ്ടിനാണ് മരക്കാര്‍ റിലീസ് ചെയ്തത്.

Latest Stories

ഇലയിലും പൂവിലും വേരിലും വരെ വിഷം; അരളി എന്ന ആളെക്കൊല്ലി!

ലൈംഗിക വീഡിയോ വിവാദം സിബിഐ അന്വേഷിക്കണം; അശ്ലീല വീഡിയോ പ്രചരിപ്പിച്ചത് പൊലീസെന്ന് എച്ച്ഡി കുമാരസ്വാമി

'മനോഹര'ത്തിന് ശേഷം അൻവർ സാദിഖ് ഒരുക്കുന്ന പുതിയ ചിത്രം; നായകന്മാരായി ധ്യാനും ഷൈൻ ടോം ചാക്കോയും

എന്റെ സമീപകാല വിജയത്തിന് കാരണം ആ ഒറ്റ കാരണം, അങ്ങനെ ചെയ്തില്ലെങ്കിൽ കിട്ടാൻ പോകുന്നത് വമ്പൻ പണി; സഞ്ജു പറയുന്നത് ഇങ്ങനെ

ആശുപത്രി ബില്ലടയ്ക്കാന്‍ പണമില്ല; ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ്

സായി പല്ലവി മുസ്ലീമോ? രാമയണത്തിൽ അഭിനയിപ്പിക്കരുത്..; വിദ്വേഷ പ്രചാരണം കനക്കുന്നു

രണ്ടും തോൽക്കാൻ തയാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

തൃശൂരിന് വജ്രത്തിളക്കം നല്‍കാന്‍ കീര്‍ത്തിലാല്‍സിന്റെ ഗ്ലോ, പുതിയ ഷോറൂം ഉദ്ഘാടനം ചെയ്തു

തിരുവല്ലയില്‍ മദ്യ ലഹരിയില്‍ പൊലീസ് സ്റ്റേഷനില്‍ പരാക്രമം;പിന്നാലെ റോഡിലിറങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍

സിനിമയിൽ തിരിച്ചു വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല: ഫഹദ് ഫാസിൽ