താന്‍ മാമാങ്കം സിനിമയുടെ ചെറിയ ഒരു ഭാഗമാണെന്ന് സുദേവ്; ഉടന്‍ തിരുത്തി മമ്മൂട്ടി- വീഡിയോ

സിനിമാ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം നാളെ തിയേറ്ററുകളിലെത്തുകയാണ്. റിലീസ് അടുത്തതോടെ ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ പൊടിപൊടിക്കുകയാണ്. ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ സുദേവ് നായരും എത്തുന്നുണ്ട്. മാമാങ്കം ഹിന്ദി ഡബ്ബിങ് പതിപ്പിന്റെ പ്രചരണാര്‍ത്ഥം മുംബൈയില്‍ നടന്ന പ്രസ് മീറ്റില്‍ മമ്മൂട്ടിക്കൊപ്പം സുദേവും പങ്കെടുത്തിരുന്നു. അവിടെ വെച്ചു സുദേവ് പറഞ്ഞ വാക്കുകളും അതിനു മമ്മൂട്ടി നല്‍കിയ തിരുത്തലും ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്.

“ഞാന്‍ ഈ സിനിമയുടെ ഒരു ചെറിയ ഭാഗമാണ്”. മമ്മൂട്ടി ഉള്‍പ്പെടുന്ന താരങ്ങള്‍ അണിനിരന്ന വേദിയില്‍, എളിമയോടെ, തന്റെ വേഷത്തെ പറ്റി സംസാരിച്ച് സുദേവ് പറഞ്ഞു. സുദേവ് സംസാരിച്ച് അവസാനിക്കാന്‍ കാത്തിരുന്നത് പോലെ മമ്മൂട്ടി ഉടന്‍ തന്നെ മൈക്ക് എടുത്ത് സംസാരിക്കാന്‍ ആരംഭിച്ചു. രണ്ടു വര്‍ഷം മുന്‍പ് മലയാള സിനിമയിലെ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ട നടനാണ് സുദേവ് എന്നും, ആള് പറയുന്നത് പോലെ ചില്ലറക്കാരനല്ലെന്നും മമ്മൂട്ടി പറഞ്ഞു നിര്‍ത്തി.

https://www.instagram.com/p/B5wuRlGJINd/?utm_source=ig_web_copy_link

എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് വേണു കുന്നപ്പിള്ളിയാണ്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണന്‍. മലയാളത്തിനു പുറമേ, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മനോജ് പിള്ളയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം എം. ജയചന്ദ്രന്‍.

Latest Stories

ടി20 ലോകകപ്പിലെ കിരീട ഫേവറിറ്റുകള്‍; ഞെട്ടിച്ച് സംഗക്കാരയുടെ തിരഞ്ഞെടുപ്പ്

പൊന്നാനിയില്‍ തിരിച്ചടി നേരിടും; മലപ്പുറത്ത് ഭൂരിപക്ഷം രണ്ടുലക്ഷം കടക്കും; ഫലത്തിന് ശേഷം സമസ്ത നേതാക്കള്‍ക്കെതിരെ പ്രതികരിക്കരുത്; താക്കീതുമായി മുസ്ലീം ലീഗ്

ഇസ്രയേലിനെതിരായ സമരം; അമേരിക്കൻ സര്‍വകലാശാലകളില്‍ പ്രക്ഷോഭം കനക്കുന്നു, രണ്ടാഴ്ചയ്ക്കിടെ 1000 ത്തോളം പേര്‍ അറസ്റ്റിൽ

ടി20 ലോകകപ്പ് 2024: ഐപിഎലിലെ തോല്‍വി ഇന്ത്യന്‍ ലോകകപ്പ് ടീമില്‍; വിമര്‍ശിച്ച് ഹെയ്ഡന്‍

ടി20 ലോകകപ്പ് 2024: ഇവനെയൊക്കെയാണോ വൈസ് ക്യാപ്റ്റനാക്കുന്നത്, അതിനുള്ള എന്ത് യോഗ്യതയാണ് അവനുള്ളത്; ഹാര്‍ദ്ദിക്കിനെതിരെ മുന്‍ താരം

ലാവ്‍ലിൻ കേസ് ഇന്നും ലിസ്റ്റിൽ; അന്തിമ വാദത്തിനായി ഇന്ന് പരിഗണിച്ചേക്കും, ലിസ്റ്റ് ചെയ്തിരിക്കുന്നത് 110 ആം നമ്പര്‍ കേസായി

തൃണമൂലിന് വോട്ട് ചെയ്യുന്നതിനെക്കാള്‍ നല്ലത് ബിജെപി വോട്ട് ചെയ്യുന്നത്; അധീര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തില്‍ വെട്ടിലായി കോണ്‍ഗ്രസ്; ആഞ്ഞടിച്ച് മമത

ഉഷ്ണതരംഗം അതിശക്തം: പാലക്കാട് ഓറഞ്ച് അലര്‍ട്ട്; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

ശോഭ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറിനുമെതിരെ പരാതി നല്‍കി ഇപി ജയരാജന്‍

ആലുവ ഗുണ്ടാ ആക്രമണം; രണ്ട് പ്രതികള്‍ കൂടി പിടിയില്‍; കേസില്‍ ഇതുവരെ അറസ്റ്റിലായത് അഞ്ച് പ്രതികള്‍