റൈറ്റ് റീ കോള്‍ എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ആളാണോ? മറുപടി പറഞ്ഞ് മമ്മൂട്ടി

മമ്മൂട്ടി ചിത്രം വണ്ണിന് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. ചിത്രത്തിന്റെ റിലീസിന് ശേഷം റൈറ്റ് ടു റീകാള്‍ എന്ന ഹാഷ്ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആയിരുന്നു. റൈറ്റ് റീ കോള്‍ എന്ന ആശയത്തെ പിന്തുണയ്ക്കുന്ന ആളാണോ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി ഇപ്പോള്‍.

“”എനിക്ക് നിങ്ങളെയൊക്കെ പോലെ ഒരു രാഷ്ട്രീയ നിലപാട് ഉണ്ടെന്നല്ലാതെ ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തകനോ, രാഷ്ട്രീയമായി എന്തെങ്കിലും പ്രവൃത്തി ചെയ്യണമെന്നോ ആഗ്രഹിക്കുന്ന ആളല്ല. ഇതൊക്കെ വന്നാല്‍ കൊള്ളാമെന്നുള്ള ആഗ്രഹമുള്ളയാള്‍ തന്നെയാണ്”” എന്നാണ് മമ്മൂട്ടിയുടെ മറുപടി.

മമ്മൂക്കയ്ക്ക് ഒരു മുഖ്യമന്ത്രിയാകാന്‍ അവസരം കിട്ടിയാല്‍ റൈറ്റ് ടു റീ കോള്‍ കൊണ്ടുവരുമോ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെയൊരു അവസരം കിട്ടുകയേയില്ല, മുഖ്യമന്ത്രിയാകാന്‍ ആഗ്രഹിക്കുന്നേയില്ല എന്നും മമ്മൂട്ടി പറഞ്ഞു.

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിട്ടത്. ചിത്രത്തിന് പിണറായി വിജയനുമായി സാമ്യമുണ്ടോ എന്ന ചോദ്യത്തിന് തനിക്ക് അങ്ങനെ തോന്നിയിട്ടില്ല. നമ്മള്‍ ടിവിയില്‍ കാണുന്ന പുളളിയല്ലേ. അതിനപ്പുറം സിനിമയില്‍ ഒന്നുമില്ല എന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത