ഭ്രമയുഗം റിലീസ് ചെയ്യരുത്, ഞങ്ങളുടെ കുടുംബത്തിന് ചീത്തപ്പേര് ഉണ്ടാക്കും; സിനിമയ്‌ക്കെതിരെ കോട്ടയത്തെ കുഞ്ചമണ്‍ ഇല്ലം

മമ്മൂട്ടി ചിത്രം ‘ഭ്രമയുഗ’ത്തിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. ചിത്രം റിലീസ് ചെയ്യാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി എത്തിയിരിക്കുന്നത്. കോട്ടയം ജില്ലയിലെ കുഞ്ചമണ്‍ ഇല്ലക്കാരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ചിത്രത്തില്‍ കുഞ്ചമണ്‍ പോറ്റി എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിടുക എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

കുഞ്ചമണ്‍ പോറ്റി തീം എന്ന പേരില്‍ ചിത്രത്തിലെ ഗാനവും പുറത്തുവിട്ടിരുന്നു. ‘കുഞ്ചമണ്‍ പോറ്റി’ അല്ലെങ്കില്‍ ‘പുഞ്ചമണ്‍ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണ്. സിനിമയിലെ കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സല്‍കീര്‍ത്തിയെ ബാധിക്കുമെന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ കുഞ്ചമണ്‍ ഇല്ലക്കാരെ കുറിച്ച് പറയുന്നുണ്ട്. തങ്ങള്‍ പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണ്. ഭ്രമയുഗത്തില്‍ ഐതീഹ്യമാലയില്‍ നിന്നും എടുത്തിട്ടുള്ള തങ്ങളുടെ കഥയാണ് സിനിമയില്‍ പറയാന്‍ പോകുന്നത്. ഭ്രമയുഗത്തിലെ കുഞ്ചമണ്‍ പോറ്റി എന്ന കഥാപാത്രം ദുര്‍മന്ത്രവാദവും മറ്റും ചെയ്യുന്ന ആളാണ്.

ഇത് തങ്ങളുടെ കുടുംബത്തിന് സമൂഹത്തിന്റെ മുന്നില്‍ ചീത്തപ്പേര് ഉണ്ടാക്കും. മാത്രമല്ല, മമ്മൂട്ടിയെ പോലൊരു നടന്‍ അഭിനയിക്കുന്ന ചിത്രം ഒരുപാട് പേരെ സ്വാധീനിക്കും. ചിത്രത്തിന്റെ സംവിധായകനോ അണിയറക്കാരോ തങ്ങളോട് ഇത് സംബന്ധിച്ച് വിശദീകരിക്കാന്‍ ഒരു തരത്തിലും ബന്ധപ്പെട്ടിട്ടില്ല.

ഇത്തരമൊരു സിനിമ കുടുംബത്തെ മനഃപൂര്‍വം താറടിക്കാനും സമൂഹത്തിന് മുന്നില്‍ മാനം കെടുത്താനും വേണ്ടിയാണെന്ന് ഭയമുണ്ട്. ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്ന തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരും പരാമര്‍ശങ്ങളും നീക്കണം എന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

Latest Stories

കൂലിയിൽ തന്റെ സ്ഥിരം പരിപാടികൾ ഉണ്ടാവില്ലെന്ന് ലോകേഷ്, സിനിമയുടെ മേക്കിങ്ങിൽ പരീക്ഷിച്ച രീതി പറഞ്ഞ് സംവിധായകൻ

1 കി.മീ. ഓടാൻ വെറും 57 പൈസ; ടെസ്‌ല വാങ്ങിയാൽ പിന്നെ പെട്രോൾ വണ്ടിയെന്തിനാ?

ലാൻഡ് ചെയ്യാൻ നിമിഷങ്ങൾ മാത്രം, റഷ്യൻ വിമാനം തകർന്ന് 49 മരണം

IND vs ENG: 10 കളിക്കാരും 11 കളിക്കാരും തമ്മിൽ മത്സരിക്കുന്നത് ന്യായമല്ലെന്ന് വോൺ, എതിർത്ത് പാർഥിവ് പട്ടേൽ

ഇന്ത്യക്കാര്‍ക്ക് ഇനി തൊഴില്‍ നല്‍കരുത്; ടെക് ഭീമന്മാര്‍ക്ക് നിര്‍ദ്ദേശവുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

'എന്റെ തന്തയും ചത്തു, സഖാവ് വിഎസും...', രാഷ്ട്രീയ പ്രമുഖര്‍ക്കെതിരെ അധിക്ഷേപ പരാമര്‍ശവുമായി വീണ്ടും വിനായകന്‍

'രാഹുൽ ഗാന്ധിയെ ആക്രമിക്കുക എന്നത് എന്റെ ഉത്തരവാദിത്വങ്ങളിൽ ഉൾപ്പെടുന്നില്ല, ഇനി വിമർശിക്കാനില്ല'; സ്മൃതി ഇറാനി

ആ സംഘടനയെ ശരിയല്ല; ജമാ അത്തെ ഇസ്ലാമിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെഎം ഷാജി

ഏഷ്യാ കപ്പ് 2025: ഇന്ത്യ-പാകിസ്ഥാൻ പോരാട്ടം, നിർണായക അറിയിപ്പുമായി ബിസിസിഐ

IND vs ENG: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി; പരമ്പരയിൽ നിന്ന് പന്ത് പുറത്ത്, പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ വീണ്ടും ടീമിലേക്ക്- റിപ്പോർട്ട്