ബോക്‌സ് ഓഫീസില്‍ മാസായി മാസ്റ്റര്‍ പീസ്; സിനിമ 40 കോടി ക്ലബില്‍

മമ്മൂട്ടി ഏറ്റവും പുതിയ മാസ്സ് ആക്ഷന്‍ ചിത്രംം മാസ്റ്റര്‍പീസ് 40 കോടി ക്ലബില്‍. സിനിമ നിര്‍മ്മിച്ച റോയല്‍ സിനിമാസാണ് ഇക്കാര്യം ഫേയ്‌സ്ബുക്കിലൂടെ അറിയിച്ചത്. 13000 ഷോയിലൂടെയാണ് 40 കോടി ബോക്‌സ് ഓഫീസില്‍ നിന്നു വാരിയത്. ഒട്ടേറെ റിലീസുകള്‍ക്കിടയിലും മികച്ച കളക്ഷന്‍ തന്നെയാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. ആദ്യ ദിനം തന്നെ 5.1കോടി നേടി മലയാളത്തില്‍ ആദ്യ ദിനം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമെന്ന റെക്കോര്‍ഡ് സിനിമ സ്വന്തമാക്കിയിരുന്നു.

ആദ്യ 3 ദിവസങ്ങള്‍ കൊണ്ട് 10 കോടിയിലധികം ചിത്രം കളക്റ്റ് ചെയ്തിരുന്നു . രാജാധിരാജയ്ക്ക് ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത ചിത്രമാണ് മാസ്റ്റര്‍പീസ് . സ്‌റ്റൈലിഷ് പ്രൊഫസറായ എഡിയായാണ്് മമ്മൂക്ക ചിത്രത്തില്‍ എത്തിയത്
റിലീസ് ചെയ്ത് 10 ദിവസംകൊണ്ട് ചിത്രം 22.67 കോടി രൂപയും സിനിമ നേടിയിരുന്നു. ഗ്രേറ്റ് ഫാദറിന് ശേഷം മമ്മൂക്ക ചിത്രത്തിന്റെ മികച്ച കളക്ഷന്‍ കൂടിയാണിത് .

മാസ്റ്റര്‍പീസില്‍ മമ്മൂക്കയ്‌ക്കൊപ്പം ഉണ്ണി മുകുന്ദന്‍ , ഗോകുല്‍ സുരേഷ്‌ഗോപി , മക്ബൂല്‍ സല്‍മാന്‍ , വരലക്ഷ്മി , മുകേഷ് തുടങ്ങി വമ്പന്‍ താരനിര തന്നെയാണ് അണിനിരന്നത്.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്