ഗോഡ്ഫാദര്‍ ആയി മമ്മൂട്ടിയും, രഹസ്യമായി ചിത്രീകരണം നടന്നു; 'എമ്പുരാന്‍' അപ്‌ഡേറ്റ് പുറത്ത്

പൃഥ്വിരാജിന്റെ ‘എമ്പുരാന്‍’ ചിത്രത്തില്‍ മമ്മൂട്ടിയും ഭാഗമാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പൃഥ്വിരാജ് അവതരിപ്പിക്കുന്ന സെയ്ദ് മസൂദ് എന്ന കഥാപാത്രത്തിന്റെ പിതാവായാണ് മമ്മൂട്ടി വേഷമിടുക എന്നാണ് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. മോഹന്‍ലാലിനൊപ്പം മമ്മൂട്ടിയും സ്‌ക്രീനിലെത്തുമ്പോള്‍ ആരാധകര്‍ക്ക് ഇത് വിഷ്വല്‍ ട്രീറ്റ് തന്നെയായിരിക്കും.

സ്റ്റീഫന്‍ നെടുമ്പള്ളിയായും ഖുറേഷി അബ്രാമായും എത്തുന്ന മോഹന്‍ലാലിന്റെ ഗോഡ് ഫാദര്‍ വേഷത്തിലായിരിക്കും മമ്മൂട്ടി എത്തുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിക്കിപീഡിയയില്‍ എമ്പുരാന്റെ കാസ്റ്റ് ലിസ്റ്റിലും മമ്മൂട്ടിയുടെ പേര് ഇപ്പോള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ട്. മമ്മൂട്ടിയുടെ ഭാഗങ്ങള്‍ ചിത്രീകരിച്ച് കഴിഞ്ഞെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും സ്‌ക്രീനില്‍ ഒന്നിക്കുന്ന നിമിഷങ്ങള്‍ക്ക് കൂടിയായിരിക്കും ഇത്. 2008 ലിറങ്ങിയ ട്വന്റി20 എന്ന ചിത്രത്തിലായിരുന്നു ഇരുവരും അവസാനമായി ഒന്നിച്ച് അഭിനയിച്ചത്.

അതേസമയം, ദുബായിലും അബുദാബിയിലുമുള്ള ഷെഡ്യൂളുകള്‍ കൂടി പൂര്‍ത്തിയായാല്‍ എമ്പുരാന്‍ പോസ്റ്റ് പ്രൊഡക്ഷനിലേക്ക് കടക്കും. ലൂസിഫര്‍ റിലീസ് ചെയ്ത മാര്‍ച്ച് 28ന് തന്നെ എമ്പുരാനും റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

2025 മാര്‍ച്ച് 28 ന് എമ്പുരാന്‍ റിലീസ് ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ആശിര്‍വാദ് സിനിമാസും ലൈക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ചിത്രത്തിന് മൂന്നാം ഭാഗം കൂടിയുണ്ടാകുമെന്ന് തിരക്കഥാകൃത്തായ മുരളി ഗോപിയും സംവിധായകന്‍ പൃഥ്വിരാജും പറഞ്ഞിരുന്നു.

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ