'മള്‍ട്ടല്‍', ഒരു പാലക്കാടന്‍ മോഷണകഥ; ഷോര്‍ട്ട് ഫിലിം ശ്രദ്ധേയമാകുന്നു

പാലക്കാടുള്ള ഒരുകൂട്ടം സിനിമാപ്രേമികള്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം “മള്‍ട്ടല്‍” ശ്രദ്ധേയമാകുന്നു. “മള്‍ട്ടല്‍” എന്ന പേരു കേള്‍ക്കുമ്പോള്‍ അതിശയോക്തി തോന്നുമെങ്കിലും പാലക്കാട് ടൗണിലുള്ള കടകളിലെ മോഷണമാണ് സംഭവം. നിത്യജീവിതത്തിലെ മനുഷ്യരുടെ അശ്രദ്ധയും, ചെറിയ തുകകള്‍ ആരും മോഷ്ടിക്കില്ല എന്ന ചിന്തയെയും വ്യാപാരികള്‍ക്കിടയിലുള്ള വിശ്വാസത്തെയും മുന്‍നിര്‍ത്തിയുള്ളതാണ് ഈ ഷോര്‍ട്ട് ഫിലിം.

37 മിനിറ്റു ദൈര്‍ഘ്യമുള്ള മള്‍ട്ടല്‍ ഹെയ്സ്റ്റ് കോമഡി വിഭാഗത്തില്‍ പെടുത്താവുന്നതാണ്. പൂര്‍ണമായും പാലക്കാട് നഗര ഭാഗങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ഉണ്ണി ആണ്. അഖില്‍ പ്ലക്കാട്ട്, അഷ്‌കര്‍ അലി, വിപിന്‍ ദാസ്, വിവേക്, വിഷ്ണു എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. അജ്മല്‍ റഹമാന്‍ എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രജത് പ്രകാശ് ആണ്.

സുഭാഷ് കുമാരസ്വാമി, അഭിജിത്ത് കൃഷ്ണകുമാര്‍, ഡാനിഷ് മകന്‍സി, രോഹന്‍ രവി എന്നിവരുടേതാണ് ചിത്രത്തിലെ സിനിമാട്ടോഗ്രാഫി. സൗണ്ട് ഡിസൈന്‍ ആന്‍ഡ് മിക്‌സിംഗ് വിഷ്ണു രഘുവും, രാകേഷ് ജനാര്‍ദ്ദനനും നിര്‍വഹിച്ചിരിക്കുന്നു. ശബരി, ഹരി എന്നിവരാണ് സഹസംവിധാനം. കലാസംവിധാനം സ്വരൂപ്, ഡിസൈന്‍സ് ചെയ്തിരിക്കുന്നത് വിജിത് ആണ്.

റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഈ ഷോര്‍ട്ട് ഫിലിമിന് ലഭിക്കുന്നത്. സിനിമ മേഖലയിലുള്ള പ്രമുഖ സംവിധായകരും നടന്മാരും മള്‍ട്ടലിനു ആശംസകളുമായി എത്തിയിരുന്നു.

Latest Stories

സിംഹക്കഥയുമായി സുരാജും കുഞ്ചാക്കോ ബോബനും; 'ഗ്ർർർ' തിയേറ്ററുകളിലേക്ക്

ഒരു മകളുടെ അച്ഛനോടുള്ള ഗാഢമായ സ്‌നേഹത്തെപ്പോലും പരിഹാസത്തോടെ കാണുന്നുവെന്നത് വിഷമമുണ്ടാക്കി; വൈകാരിക കുറിപ്പുമായി മനോജ് കെ ജയൻ

ഞാൻ അഭിനയിച്ച ആ ചിത്രം മോഹൻലാൽ സിനിമയുടെ റീമേക്കാണെന്ന് തിരിച്ചറിഞ്ഞത് ഈയടുത്ത്..: സുന്ദർ സി

ക്ലാസ് ഈസ് പെർമനന്റ്; പഞ്ചാബിനെ എറിഞ്ഞുവീഴ്ത്തി രവീന്ദ്ര ജഡേജ

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍