ദിലീപ് -മേജര്‍ രവി ചിത്രം ഏപ്രിലില്‍?

ദിലീപും മേജര്‍ രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏപ്രിലില്‍ തുടങ്ങുമെന്ന് റിപ്പോര്‍ട്ട്. നോര്‍ത്ത് ഇന്ത്യയില്‍ വെച്ചുള്ള ഒരു പ്രണയകഥയാണ് ചിത്രം. ബെന്നി പി നായരമ്പലമാണ് തിരക്കഥ.
എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുന്ന തീയതി ഇനിയും നിശ്ചയിച്ചിട്ടില്ല എന്നാണ് മേജര്‍ രവി വ്യക്തമാക്കുന്നത്.

നിലവില്‍ ദിലീപ് നാദിര്‍ഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ജോഷി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ഒരു ജേര്‍ണലിസ്റ്റിന്റെ വേഷത്തിലും ദിലീപ് അഭിനയിക്കുന്നുണ്ട്.

60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന കേശു ഈ വീടിന്റെ നാഥനില്‍ ഉര്‍വശി ആണ് ദിലീപിന്റെ നായിക. ഉര്‍വശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ്. കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രമാണ് ഇത് എന്നാണ് അറിയാന്‍ കഴിയുന്നത്. നാദിര്‍ഷ തന്നെയാണ് സംഗീതം. ബിജിബാല്‍ പശ്ചാത്തല സംഗീതം.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു