ജീവനുള്ള പാമ്പുമായി തിയേറ്ററില്‍! മഹേഷ് ബാബു ആരാധകന്റെ അതിര് വിട്ട ആഘോഷം; വീഡിയോ

തിയേറ്ററുകളില്‍ മഹേഷ് ബാബു ആരാധകരുടെ അതിര് കടക്കുന്ന ആഘോഷം. മഹേഷ് ബാബു ചിത്രം ‘ഖലേജ’യുടെ റീ റിലീസ് ആഘോഷങ്ങളാണ് അതിര് കടന്നിരിക്കുന്നത്. താരത്തോടുള്ള ആരാധനമൂത്ത ഒരു ചെറുപ്പക്കാരന്‍ തിയേറ്ററിലെത്തിയത് ജീവനുള്ള പാമ്പുമായി. വിജയവാഡയിലെ ഒരു തിയേറ്ററിലാണ് സംഭവം.

ചിത്രത്തിലെ ഒരു രംഗത്തില്‍ മഹേഷ് ബാബു മരുഭൂമിയിലൂടെ കയ്യില്‍ പാമ്പിനെ പിടിച്ച് നടക്കുന്ന ഒരു രംഗമുണ്ട്. ഈ രംഗം അനുകരിക്കുകയായിരുന്നു യുവാവ്. റബ്ബര്‍ പാമ്പിനെയാണ് ഇയാള്‍ കൊണ്ടുവന്നത് എന്നായിരുന്നു ആളുകള്‍ ആദ്യം കരുതിയത്. എന്നാല്‍ മഹേഷ് ബാബുവിന്റെ രംഗം വന്നപ്പോള്‍ ഇയാള്‍ സ്‌ക്രീനിന് മുന്നിലൂടെ നടക്കുകയും ഈ സമയത്ത് പാമ്പ് അനങ്ങുകയും ചെയ്തു.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. അതേസമയം, 2010ല്‍ പുറത്തിറങ്ങിയ ഖലേജ കഴിഞ്ഞ ദിവസമാണ് റീ റിലീസ് ചെയ്തത്. എന്നാല്‍ റീ റിലീസില്‍ സിനിമയുടെ പ്രധാനപ്പെട്ട പല ഭാഗങ്ങളും വെട്ടിയാണ് എത്തിയത്. ഇത് ആരാധകരെ ചൊടിപ്പിച്ചിട്ടുണ്ട്.

ആരാധകര്‍ തിയേറ്റര്‍ തകര്‍ക്കുകയും ജീവനക്കാരോട് കയര്‍ക്കുകയും ചെയ്യുന്ന വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. റീ റിലീസില്‍ സിനിമയിലെ പല ഭാഗങ്ങളും ഇല്ലായിരുന്നു. ചില സംഭാഷണങ്ങളും, പാട്ടുകളും സിനിമയില്‍ ഉണ്ടായിരുന്നില്ല. ഈ റീ റിലീസുകൊണ്ട് എന്താണ് പ്രയോജനം എന്നാണ് ഒരു ആരാധകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ആരാധകരുടെ അമര്‍ഷവും അക്രമ സംഭവങ്ങളും വൈറലായതോടെ സിനിമാ നിര്‍മ്മാതാക്കള്‍ അയച്ച ഉള്ളടക്കം മാത്രമാണ് തങ്ങള്‍ പ്രദര്‍ശിപ്പിച്ചതെന്ന് തിയേറ്ററടമകള്‍ വ്യക്തമാക്കി. ത്രിവിക്രം ശ്രീനിവാസ് സംവിധാനം ചെയ്ത ചിത്രം ആദ്യ റിലീസ് ചെയ്‌പ്പോള്‍ പരാജയമായിരുന്നുവെങ്കിലും കള്‍ട്ട് പദവി നേടിയിരുന്നു.

Latest Stories

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്