തെന്നിന്ത്യൻ ഇതിഹാസ നടി ബി സരോജ ദേവി അന്തരിച്ചു, വിടവാങ്ങിയത് ഇരുന്നൂറിലധികം സിനിമകളിൽ വേഷമിട്ട 'അഭിനയ സരസ്വതി'

പ്രശസ്ത തെന്നിന്ത്യൻ ഇതിഹാസ നടി ബി സരോജ ദേവി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ബെം​ഗളൂരു മല്ലേശ്വരത്തെ വീട്ടിൽ ഇന്ന് രാവിലെ ആയിരുന്നു അന്ത്യം. 87 വയസായിരുന്നു. കന്നഡ, തെലു​ഗു, തമിഴ്, ഹിന്ദി ഭാഷകളിലായി ഇരുന്നൂറിലധികം സിനിമകളിൽ സരോജ ദേവി വേഷമിട്ടിട്ടുണ്ട്. അഭിനയ സരസ്വതി എന്നും കന്നഡത്തു പൈങ്കിളി എന്നും വിശേഷണങ്ങൾ ലഭിച്ച വിഖ്യാത അഭിനേത്രിയാണ് അവർ.

എംജിആറിന് ഒപ്പം അഭിനയിച്ച നാടോടി മന്നൻ എന്ന ചിത്രമാണ് സരോജ ദേവിയെ പ്രശസ്‍തിയിലേക്ക് ഉയർത്തിയത്. കന്നടയിൽ രാജ് കുമാറിന്റെയും, തെലുഗുവിൽ എൻടിആറിന്റെയും, തമിഴിൽ എംജിആർ, ശിവാജി ഗണേശൻ എന്നിവരുടെയും നിരവധി ചിത്രങ്ങളിൽ നായികയായി. ആറ് പതിറ്റാണ്ടോളം സിനിമയിൽ സജീവമായിരുന്നു സരോജ ദേവി.

കന്നഡയിൽ കിത്തൂർ ചിന്നമ, ഭക്ത കനകദാസ, നാഗകന്നികെ, കസ്തൂരി നിവാസ എന്നീ ചിത്രങ്ങളും നടിയുടേതായി ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളാണ്. പുനീത് രാജ് കുമാർ നായകനായ ‘സാർവ ഭൗമ’ (2019) എന്ന കന്നഡ ചിത്രത്തിലാണ് അവർ അവസാനമായി അഭിനയിച്ചത്. സിനിമാരം​ഗത്തെ സമ​ഗ്രസംഭാവനകൾക്ക് രാജ്യം അവരെ പദ്‍മശ്രീ, പത്മഭൂഷൺ എന്നീ പുരസ്കാരങ്ങൾ നൽകി ആദരിച്ചിട്ടുണ്ട്.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ