ക്യാമറയെ മറച്ച യുവാവിനെ അടിച്ച് നടി ലക്ഷ്മി മഞ്ചു; വീഡിയോ വൈറല്‍, വിവാദം

അഭിമുഖത്തിനിടെ ക്യാമറയെ മറച്ച യുവാവിനെ അടിച്ച് തെലുങ്ക് നടി ലക്ഷ്മി മഞ്ചു. ദുബൈയില്‍ നടന്ന സൈമ അവാര്‍ഡ് ചടങ്ങിനിടെയാണ് സംഭവം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. സൈമ അവാര്‍ഡ്‌സിന്റെ റെഡ് കാര്‍പെറ്റില്‍ സംസാരിക്കുന്ന ലക്ഷ്മിയെയാണ് വീഡിയോയില്‍ കാണാനാവുക.

ഇതിനിടെ ഒരാള്‍ ക്യാമറയെ മറച്ച് നടന്നു പോകുന്നത് കാണാം. ഇത് കണ്ട് രോഷാകുലയായ താരം അയാളുടെ തോളത്ത് അടിക്കുന്നതാണ് വീഡിയോയിലുള്ളത്. ഇന്റര്‍വ്യൂ ചെയ്ത അവതാരക ഇത് കണ്ട് ചിരിക്കുന്നുണ്ടെങ്കിലും ലക്ഷ്മി ദേഷ്യം നിറഞ്ഞ മുഖവുമായി നില്‍ക്കുന്നത് കാണാം.

കുറച്ചു കഴിഞ്ഞപ്പോള്‍ മറ്റൊരാളും ക്യാമറയെ മറഞ്ഞു നടന്നുപോയി. പ്രകോപിതയായ ലക്ഷ്മി ”ചേട്ടാ ക്യാമറയുടെ പിന്നിലേക്ക് പോകൂ” എന്ന് ആക്രോശിക്കുന്നുമുണ്ട്. ഇതുകേട്ട അയാള്‍ മറ്റൊരു വഴിയിലൂടെ പോകുന്നതും കാണാം. ഇത് അങ്ങേയറ്റം ധിക്കാരമാണ് എന്നാണ് പലരും വിമര്‍ശിക്കുന്നത്.

പ്രശസ്ത നടന്‍ മോഹന്‍ ബാബുവിന്റെയും ചലച്ചിത്ര നിര്‍മ്മാതാവ് വിദ്യാദേവിയുടെയും മകളാണ് ലക്ഷ്മി മഞ്ചു. തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നതിനു പുറമേ, ലാസ് വെഗാസ് എന്ന അമേരിക്കന്‍ ടെലിവിഷന്‍ പരമ്പരയുടെയും ഭാഗമാണ് ലക്ഷ്മി. മോഹന്‍ലാലിനൊപ്പം ‘മോണ്‍സ്റ്റര്‍’ എന്ന ചിത്രത്തിലും മഞ്ചു അഭിനയിച്ചിരുന്നു.

Latest Stories

സഞ്ജുവിന്റെ പുൾ ഷോട്ടുകൾ വിവിയൻ റിച്ചാർഡ്സിനെയും, ക്ലാസിക് ഷോട്ടുകൾ മഹേള ജയവർധനെയെയും ഓർമിപ്പിച്ചു: സുനിൽ ഗവാസ്കർ

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ

ആരോപണം ഗുരുതരം, ഗണേഷ് കുമാർ രാജി വച്ചില്ലെങ്കിൽ പുറത്താക്കണം: വി. ഡി സതീശൻ

പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത് : സീമ വിനീത്