'കുറുപ്പി'ലെ പാട്ട് മോഷ്ടിച്ചത്, അനുമതി ഇല്ലാതെ ഉപയോഗിച്ചു; ദുല്‍ഖര്‍ പാടിയ ഗാനത്തിന് എതിരെ കോഴിക്കോട് സ്വദേശി

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കുറുപ്പ്’ വീണ്ടും വിവാദത്തില്‍. കുറുപ്പില്‍ ദുല്‍ഖര്‍ പാടിയ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഈ ഗാനം അനുമതിയില്ലാതെയാണ് ചിത്രത്തില്‍ ഉപയോഗിച്ചതെന്ന് കോഴിക്കോട് സ്വദേശി ആരോപിച്ചു. കോഴിക്കോട് പഴയ ചുടുകാട് തൊടി സംഘത്തിലെ ഗായകന്‍ വിജുവാണ് ഗാനത്തിന് എതിരെ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങളുടെ തലമുറ പണ്ടു മുതലേ ഗാനമേളകളിലാണ് ഈ ഗാനം പാടിയിരുന്നതെന്ന് വിജു പറയുന്നു. മാവൂര്‍ ചൂടുകാട് തൊടിയിലെ നാന്‍സി അങ്കിളാണ് പാട്ടിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സംഭവത്തില്‍ ചിത്രത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും വിജു പറയുന്നു.

നേരത്തെ കുറുപ്പിന്റെ പോസ്റ്ററിനും ടീസറിനും എതിരെ വന്‍ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. കൊലപാതകിയെ മഹത്വവത്കരിക്കുന്നു എന്നായിരുന്നു പ്രധാന വിമര്‍ശനം. സിനിമക്കെതിരെ സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ചാക്കോയുടെ മകന്‍ ജിതിനും രംഗത്തെത്തിയിരുന്നു. പിന്നീട് സിനിമ കണ്ടതിന് ശേഷം ചിത്രത്തെ പിന്തുണച്ച് ജിതിന്‍ രംഗത്തു വന്നു.

നവംബര്‍ 12ന് ആണ് കുറുപ്പ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. കേരളത്തില്‍ മാത്രം 450ലേറെ തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതല്‍ 35 കോടിയാണ്.

Latest Stories

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും

ടർബോ ജോസ് നേരത്തെയെത്തും; റിലീസ് അപ്ഡേറ്റ്

'അവന്‍റെ തിരഞ്ഞെടുപ്പ് തിരിച്ചടിയാവും'; ടി20 ലോകകപ്പിലെ ഇന്ത്യന്‍ ടീമിന്‍റെ വെല്ലുവിളി ചൂണ്ടിക്കാട്ടി മൂഡി

തകര്‍ന്ന സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാന്‍ ഇന്ത്യയുമായുള്ള സഹകരണം ഉറപ്പാക്കും; ചര്‍ച്ചകള്‍ക്ക് പാക്കിസ്ഥാന്‍ മുന്നിട്ടിറങ്ങുമെന്ന് പ്രധാനമന്ത്രി ശഹബാസ് ശരീഫ്

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു, ഏഷ്യന്‍ ടീം സന്തുലിതം