കമ്മ്യൂണിസ്റ്റുകാര്‍ കള്ള് കുടിക്കില്ല, 'കൊത്ത്' ഇഷ്ടപ്പെട്ടില്ല; പ്രേക്ഷക പ്രതികരണം

ആസിഫ് അലി, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത ‘കൊത്ത്’ ചിത്രത്തിന് സമ്മിശ്ര പ്രതികരണം. കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ നിന്നും പറയുന്ന ചിത്രമാണ് ‘കൊത്ത്’ എന്നാണ് റിപ്പോര്‍ട്ട്.

രാഷ്ട്രീയ ചിത്രമായി എത്തിയ കൊത്ത് ചില പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടില്ലെന്ന് പറയുമ്പോള്‍ സിബി മലയിലിന്റെ വമ്പന്‍ തിരിച്ചു വരവ് എന്നാണ് ചിലരുടെ അഭിപ്രായങ്ങള്‍. അഭിനേതാക്കളുടെ പെഫോമന്‍സ് മാറ്റി നിര്‍ത്തിയാല്‍ നിരാശ മാത്രം എന്നാണ് ചിലരുടെ അഭിപ്രായം.

കമ്മ്യൂണിസ്റ്റുകാര്‍ കള്ളു കുടിക്കില്ല, കൊത്ത് ഇഷ്ടപ്പെട്ടില്ല എന്നാണ് ആറാട്ട് സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധ നേടിയ സന്തോഷ് വര്‍ക്കിയുടെ അഭിപ്രായം. എന്നാല്‍ ആസിഫ് അലി, റോഷന്‍, നിഖില എന്നിവരുടെ അഭിനയം മികച്ചു നിന്നുവെന്ന് സന്തോഷ് പറയുന്നു.

”രാഷ്ട്രീയ മുതലെടുപ്പും, നീതികേടുമൊക്കെ സിനിമ ആക്കാന്‍ കുറച്ചെങ്കിലും ചങ്കൂറ്റം വേണം. പച്ചയ്ക്ക് പറയാന്‍ പറ്റാത്തവര്‍ അതിന് നില്‍ക്കരുത്. അല്ലാത്ത പക്ഷം കൊത്ത് പോലൊരു സിനിമ ആയിരിക്കും റിസള്‍ട്ട്” എന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

ആറ് വര്‍ഷത്തിന് ശേഷം സിബി മലയില്‍ ഒരുക്കിയ ചിത്രമാണ് കൊത്ത്. രഞ്ജിത്ത്, വിജിലേഷ്, അതുല്‍, ശ്രീലക്ഷ്മി, ശ്രീജിത്ത് രവി, കോട്ടയം രമേശ്, ദിനേശ് ആലപ്പി, രാഹുല്‍, ശിവന്‍ സോപാനം എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Latest Stories

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ