റീച്ചിന് വേണ്ടി മതം വില്‍ക്കുന്നു!.. ശബരിമലയില്‍ എത്തിയ കിടിലം ഫിറോസിന് രൂക്ഷ വിമര്‍ശനം; പിന്നാലെ വിശദീകരണം

ബിഗ് ബോസ് താരവും നടനും അവതാരകനുമായ കിടിലം ഫിറോസ് ശബരിമലയില്‍ പോയ വീഡിയോ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. കടുത്ത വിമര്‍ശനങ്ങളാണ് ഫിറോസിന്റെ പോസ്റ്റിന് നേരെ എത്തിയത്. ഫിറോസിന് ശബരിമലയില്‍ പോയിട്ട് വേണോ റീച്ച് ഉണ്ടാക്കാന്‍ അപ്പോള്‍ യേശുദാസിനും മോഹന്‍ലാലിനുമൊക്ക ക്യാമറ വയ്ക്കാം എന്നൊക്കെയുള്ള കമന്റുകളാണ് എത്തിയത്. വിമര്‍ശനങ്ങള്‍ കടുത്തതോടെ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് കിടിലം ഫിറോസ്. താന്‍ ഒരു മതവിശ്വാസി അല്ല. എന്നാല്‍ ദൈവത്തിന് എതിരും അല്ല. ഒരു സുപ്രീം പവറില്‍ വിശ്വാസമുണ്ട്. അതിനൊരു പേരില്ല, പ്രത്യേക മതവും ഇല്ല എന്നാണ് ഫിറോസ് പറയുന്നത്.

കിടിലം ഫിറോസിന്റെ കുറിപ്പ്:

പ്രിയപ്പെട്ടവരെ, ഇടയ്ക്കിടെ ഇതിവിടെ പോസ്റ്റ് ചെയ്യേണ്ടി വരുന്നതില്‍ ക്ഷമ ചോദിക്കുന്നു. എങ്കിലും പറയാതിരിക്കാന്‍ കഴിയുന്നില്ല. ശബരിമല സന്നിധിയില്‍ പോയ വീഡിയോയുടെ കീഴില്‍ കമന്റ് ബോക്‌സില്‍ ആയിരക്കണക്കിന് മനുഷ്യരേ കണ്ടു ഞാന്‍. പത്തോ പതിനഞ്ചോ മത തീവ്രവിഷവാദികളെയും കണ്ടു. എല്ലാവരുടെയും അറിവിലേയ്ക്കായി റിപീറ്റ് ചെയ്യട്ടെ. ഞാന്‍ ഒരു മതവിശ്വാസി അല്ല. എന്നാല്‍ ദൈവത്തിന് എതിരും അല്ല. ഒരു സുപ്രീം പവറില്‍ വിശ്വാസമുണ്ട് താനും. അതിനൊരു പേരില്ല, പ്രത്യേക മതവും ഇല്ല. എന്റെ ദൈവ സങ്കല്‍പം ലോകത്തിലെ ഏറ്റവും പുരാതന മതം ഉരുതിരിഞ്ഞു വരുന്നതിനും മുന്‍പേ ഉണ്ടായിരുന്ന ദൈവമാണ്. പ്രപഞ്ചം, പ്രകൃതി ഒക്കെയായി കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അത്.

മതം എന്ന ഫ്രെയ്മില്‍ അത് നില്‍ക്കില്ല. ദൈവത്തെ അന്വേഷിച്ചു കൊണ്ടിരിക്കുന്ന കോടികളില്‍ ഒരാളാണ് ഞാന്‍. ഇസ്ലാം, ഹിന്ദുവിസം, ക്രിസ്ത്യാനിറ്റി, ബുദ്ധിസം, ജൈനിസം, സിഖിസം, ജൂദിസം തുടങ്ങി ആമസോണ്‍ വനാന്തരങ്ങളിലെ ട്രൈബല്‍ റിലീജിയന്‍സ് വരെ എനിക്ക് ഒരുപോലെ കാണാന്‍ ആണ് ഇഷ്ടം. ഓരോന്നും ഓരോന്നാണ്. ആവുന്നോളം വായിച്ചപ്പോള്‍ ഓരോന്നിനോടും ഒരുപാട് ഇഷ്ടം. ഓരോന്നിലെയും നല്ലതുകളോട് ബഹുമാനം. ഒന്നിനോടും പ്രാമുഖ്യവും ഇല്ല. ഒന്നിനോടും എതിരും ഇല്ല. മനുഷ്യത്വമാണ് മതത്തേക്കാള്‍ ഇഷ്ടം.

മതം വിറ്റ് കാശ് ആക്കുന്ന മതവാദികളോട് എല്ലാവരോടും എതിരാണ്. കപട മത പണ്ഡിതന്മാരോട് പ്രത്യേകിച്ച്. അത് ചെയ്യുന്നവര്‍ കുറച്ചു പേര്‍ എങ്കിലും എല്ലാ മതങ്ങളിലും ഉണ്ട് എന്നത് യാഥാര്‍ത്ഥ്യവും ആണ്. മതത്തെ ഉപയോഗിച്ചു രാഷ്ട്രീയം പരത്തുന്നവരോട് അന്നുമിന്നും എതിരാണ്. വര്‍ഗീയത കേട്ടാല്‍ തിരിച്ചു പറയും. അതൊരു ശീലവും ആണ്.

ആവുവോളം ഓരോ മതങ്ങളെയും പഠിച്ച, പഠിച്ചുകൊണ്ടിരിക്കുന്ന ഒരാളാണ്. ഇനിയും അങ്ങിനെ ആകാന്‍ ആണ് ഇഷ്ടവും.എനിക്ക് അങ്ങനെ ജീവിക്കാന്‍ ഉള്ള മൗലിക അവകാശം ഉണ്ട്. ഒരു മതത്തിന്റെയും പ്രതിനിധി അല്ല, ആകില്ല.

എനിക്ക് ശബരിമലയില്‍ പോകാന്‍ തോന്നിയാല്‍ അവിടെയും, വെട്ടുകാട് പള്ളിയില്‍ പോകാന്‍ തോന്നിയാല്‍ അവിടെയും, വെഞ്ഞാറമൂട് ജുമാ മസ്ജിദില്‍ പോകാന്‍ തോന്നിയാല്‍ അവിടെയും, കാശിയിലോ രാമേശ്വരത്തോ, സുവര്‍ണ ക്ഷേത്രത്തിലോ, അയോദ്ധ്യയിലോ, ചെറിയൊരു തയ്ക്കാ പള്ളി മുതല്‍ നീളുന്ന മുസ്ലിം ആരാധനാലയങ്ങളിലോ പോകാന്‍ തോന്നിയാല്‍ അവിടെയും ഒക്കെ പോകും. പൊതുവെ അസാധ്യ പോസിറ്റീവ് ആയ ഭൂമിയിലെ ഇടങ്ങള്‍ ആണ് ആരാധനാലയങ്ങള്‍ എന്നത് കൊണ്ടു തന്നെ ആരാധിക്കാന്‍ അല്ലാതെ അത്തരം സ്ഥലങ്ങളില്‍ പോകാന്‍ ഒരു ഇന്ത്യന്‍ പൗരന്‍ എന്ന സ്വാതന്ത്ര്യബോധം എനിക്കുണ്ട്. ഒരുപക്ഷേ ഞാന്‍ മനസിലാക്കിയ ദൈവ സങ്കല്‍പത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഒരുപാടിടങ്ങളില്‍ ആചാരം, അനുഷ്ടാനം, വിശ്വാസം തുടങ്ങിയവയിലൂടെ ഇന്നുവരെയും പോയിട്ടുണ്ട്. ഇനിയും പോകും.

വിശ്വ പ്രപഞ്ചത്തിനെ സുജൂദ് ചെയ്യുന്നതിലൂടെ അടുക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ നിസ്‌കരിച്ചേക്കും, ഒരു മൂര്‍ത്തിമദ് ഭാവത്തെ ആവാഹിച്ച ഇടത്ത് കൈകള്‍ കൂപ്പിയാല്‍ പ്രകൃതിയില്‍ ലയിക്കാന്‍ കഴിയുമെങ്കില്‍ കൈകൂപ്പും. മുട്ടുകാലില്‍ നിന്ന് സഹനത്തോടെ അവനവന്‍ ത്വര ഒടുക്കാന്‍ തോന്നിയാല്‍ അങ്ങിനെ ചെയ്‌തേക്കും. അങ്ങിനെയാണ് കുട്ടിക്കാലം മുതല്‍ വളര്‍ന്നത്. അടുത്തിടെ ആണ് അതൊക്കെ ഒരു മതത്തിന്റെ മാത്രമാണ് എന്ന് കേട്ടു തുടങ്ങിയത്. ഇനിയും എനിക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കും.

മതം തലയ്ക്കു പിടിച്ച ഒരുപാട് പേര്‍ ഈ പേജ് ഫോളോ ചെയ്തിട്ടുണ്ട് എന്ന് മനസിലാക്കുന്നു. ദയവായി എന്നെ അണ്‍ഫോളോ ചെയ്യുക. എന്റെ ചിന്തകളുമായി ചേര്‍ന്നു പോകുന്ന മനുഷ്യര്‍ മാത്രം മതി ഈ കൂട്ടായ്മയില്‍.

പ്രളയം പോലെയോ, കോവിഡ് പോലെയോ, ഉരുള്‍ പോലെയോ ഒരു സാമൂഹിക വിഷയം ഉണ്ടായാല്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന യഥാര്‍ഥ മനുഷ്യരോടും, മത സ്ഥാപനങ്ങളോടും അന്നുമിന്നും ബഹുമാനം. സോഷ്യല്‍ മീഡിയയില്‍ മാത്രം മതം വിളമ്പുന്നവരോട് പരമ പുച്ഛം.

വിശ്വാസികളോട് ഒരുപാട് സ്‌നേഹം, ആദരവ്. അന്ധവിശ്വാസികളോടും തീവ്ര മത വാദികളോടും എന്നും എതിര്. അതായത്, ഞാനൊരു മത വിശ്വാസി ആണ് എന്ന ധാരണയില്‍ അറിയാതെ ഇവിടെ തുടരുന്നവര്‍ ദയവായി നിങ്ങളുടെ വഴിയില്‍ പോകൂ. ഞാനും എന്നെപോലെ പുകഞ്ഞ കൊള്ളികളായ കുറച്ചു മനുഷ്യരും ഇവിടെ തുടരാം. പരക്കട്ടെ പ്രകാശം

Latest Stories

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..

'തദ്ദേശ തിരഞ്ഞെടുപ്പ് വിജയിച്ചതിനാല്‍ എല്ലാം ആയി എന്ന വിചരാമില്ല, യുഡിഎഫ് അടിത്തറ വിപുലീകരിക്കും'; വിശാലമായ രാഷ്ട്രീയ പ്ലാറ്റ്ഫോമാകുമെന്ന് വിഡി സതീശൻ