'ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു, ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് പറഞ്ഞു തരാമോ?'; ആരാധകരോട് അഭ്യര്‍ത്ഥിച്ച് ഖുശ്ബു

ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഖുശ്ബു ആരാധകരുമായി പങ്കുവെച്ചത്. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് പറഞ്ഞു തരാമോ എന്നും ആരാധകരോട് ഖുശ്ബു ചോദിക്കുന്നുണ്ട്.

“”ട്വിറ്ററില്‍ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു, മൂന്ന് വ്യത്യസ്ത തരത്തില്‍ ലോഗിൻ ചെയ്യാന്‍ ശ്രമിച്ചിരുന്നതിനാല്‍ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി തോന്നുന്നു. കഴിഞ്ഞ 48 മണിക്കൂറായി എനിക്ക് ലോഗിന്‍ ചെയ്യാനോ പാസ് വേഡ് മാറ്റാനോ കഴിയുന്നില്ല. എന്റെ അക്കൗണ്ട് താത്കാലികമായി നിര്‍ത്തിവെയ്ക്കാനും സാധ്യതയുണ്ടെന്ന് ട്വിറ്റര്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വ്യക്തതയില്ല. പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് ആര്‍ക്കെങ്കിലും എന്നെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ നന്നായിരിക്കും. ആദ്യമേ നന്ദി പറയുന്നു. വീട്ടില്‍ നില്‍ക്കൂ… സുരക്ഷിതമായി തുടരൂ”” എന്നാണ് ഖുശ്ബു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

https://www.instagram.com/p/B-oVIt-AKO-/?utm_source=ig_embed

നിരവധി ആശയങ്ങളും ആരാധകര്‍ നല്‍കുന്നുണ്ട്. 1.3 മില്യണ്‍ ആരാധകരാണ് ഖുശ്ബുവിന് ട്വിറ്ററിലുള്ളത്.

Latest Stories

IND VS ENG: 148 വർഷത്തെ ടെസ്റ്റ് ചരിത്രത്തിൽ ആദ്യം!!, പ്രസിദ്ധിന് ഇതിനപ്പുറം ഒരു നാണക്കേടില്ല, ഇനി ഡിൻഡ അക്കാദമിയുടെ പ്രിൻസിപ്പൽ‍

പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

ഹമാസിന് അന്ത്യശാസനം നല്‍കി ഡൊണാള്‍ഡ് ട്രംപ്; വെടിനിര്‍ത്തലിന് മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങളില്‍ ഉടന്‍ പ്രതികരിക്കണം

‘മന്ത്രിമാർ മുണ്ടും സാരിയുമുടുത്ത കാലന്മാർ, കൊല കുറ്റത്തിന് കേസ് എടുക്കണം’; രാഹുൽ മാങ്കൂട്ടത്തിൽ

പ്രേമലു സംവിധായകന്റെ അടുത്ത റൊമാന്റിക് കോമഡി ചിത്രം, നിവിൻ പോളിയും മമിതയും പ്രധാന വേഷങ്ങളിൽ, ടൈറ്റിൽ പുറത്ത്

'ആരോഗ്യമന്ത്രി രാജിവെക്കില്ല, കോട്ടയം മെഡിക്കൽ കോളജ് അപകടം ദൗർഭാഗ്യകരം'; മന്ത്രിമാർക്കെതിരെ നടക്കുന്നത് കെട്ടിച്ചമച്ച പ്രചാരവേലയെന്ന് എംവി ​ഗോവിന്ദൻ

എല്ലാവർക്കും സഞ്ജുവിനെ മതി..!!; താരത്തിനായി ചെന്നൈയ്ക്ക് പുറമേ മറ്റ് രണ്ട് ടീമുകൾ കൂടി രംഗത്ത്

916 ഹോൾമാർക്ക് സ്വർണമാണ് ആ രണ്ട് താരങ്ങൾ, ചേട്ടനും അനിയനും എല്ലാവർക്കും പ്രിയപ്പെട്ടവർ, ഇഷ്ടതാരങ്ങളെ കുറിച്ച് പ്രിയാമണി

ട്രംപ് ഭരണത്തില്‍ അമേരിക്കയുടെ മാറുന്ന റഷ്യന്‍ നിലപാട്; പാതിവഴിയില്‍ യുക്രെയ്‌നെ കൈവിട്ട ട്രംപ്, പിന്നിലെന്ത്?

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി; പ്രഖ്യാപനം നേതൃയോഗത്തിൽ, ബിജെപിയുടെ ക്ഷണം തള്ളി