ആകാംക്ഷയോടെ ആരാധകര്‍; കേശു ഈ വീടിന്റെ നാഥന്‍ ഇന്ന് അര്‍ദ്ധരാത്രി എത്തും

ദിലീപ്- നാദിര്‍ഷ ചിത്രം ‘കേശു ഈ വീടിന്റെ നാഥന്‍’ ഇന്ന് അര്‍ദ്ധരാത്രിയോടെ ഒടിടിയില്‍ എത്തും.. ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. നാദിര്‍ഷായുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ആദ്യചിത്രം കൂടിയാണ് ഇത്. ചിത്രത്തിലെ ദിലീപിന്റെ മെയ്ക്ഓവര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.

ദിലീപും ഉര്‍വ്വശിയും ആദ്യമായി ജോഡിയായി അഭിനയിക്കുന്ന ചിത്രം എന്ന സവിശേഷതയും ‘കേശു ഈ വീടിന്റെ നാഥന്‍’ എന്ന ചിത്രത്തിനുണ്ട്. ഹരിശ്രീ അശോകന്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, റിയാസ് മറിമായം, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍,മോഹന്‍ ജോസ്, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി,

അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലംസുധി, നന്ദു പൊതുവാള്‍, അര്‍ജ്ജുന്‍ശങ്കര്‍, ഹുസൈന്‍ ഏലൂര്‍, ഷൈജോ അടിമാലി, മാസ്റ്റര്‍ ഹാസില്‍, മാസ്റ്റര്‍ സുഹറാന്‍, അനുശ്രീ, വൈഷ്ണവി, സ്വാസിക, പ്രിയങ്ക, ഷൈനി സാറാ, ആതിര, നേഹ റോസ്, സീമാ ജി നായര്‍, വത്സല മേനോന്‍, അശ്വതി, ബേബി അന്‍സു മരിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

നര്‍മ്മത്തിന് പ്രാധാന്യം നല്കി ഒരുക്കുന്ന ഫാമിലി എന്റര്‍ടൈയ്‌നര്‍ ചിത്രമായ കേശു ഈ വീടിന്റെ നാഥന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത് ദേശീയ പുരസ്‌കാര ജേതാവായ സജീവ് പാഴൂര്‍ ആണ്. നാദ് ഗ്രൂപ്പ്, യു ജി എം എന്നി ബാനറില്‍ ദിലീപ്, ഡോക്ടര്‍ സഖറിയ തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റ ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു. ബി കെ ഹരിനാരായണന്‍, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിഷ തന്നെ സംഗീതം പകരുന്നു.

Latest Stories

സച്ചിൻ ദൈവമാണ്, വൈഭവ് ദൈവപുത്രനും; താരത്തെ വാനോളം പുകഴ്ത്തി കെ ശ്രീകാന്ത്

പരിക്കിനെ തോൽപ്പിച്ച് വിരാട് കോഹ്‌ലി തിരികെ ക്രിക്കറ്റ് പിച്ചിലേക്ക്; റിപ്പോർട്ടുകൾ പുറത്ത്

ഒരു ചോദ്യപേപ്പറിന് 4,000 രൂപ, ടെല​ഗ്രാം വഴി നീറ്റ് പുനഃപരീക്ഷയുടെ വ്യാജ ചോദ്യപേപ്പർ വിൽപ്പന നടത്തിയ യുവാവ് അറസ്റ്റിൽ

'കസേര മാറിയതല്ലാതെ ഒരു മാറ്റവും ഉണ്ടായിട്ടില്ല, പഴയ വീഞ്ഞ് പുതിയ കുപ്പിയിലെന്നതാണ് ബജറ്റ്'; വിമർശിച്ച് കെ സുരേന്ദ്രൻ

സിഎംആര്‍എല്‍ മാസപ്പടി കേസ്; വീണ വിജയന്റെ ലോക്കർ തുറന്ന് ഇ ഡി, തിരുവനന്തപുരത്തെ HDFC ബാങ്കിൽ പരിശോധന

കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം; ഒന്നാം പ്രതി ഡോ എം കെ റാമിന്റെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ