കരീനയും സെയ്ഫും മോഹന്‍ലാലിന്റെ കടുത്ത ആരാധകര്‍..!

ബോളിവുഡ് സുന്ദരി കരീന കപൂര്‍ ഒരു മോഹന്‍ലാല്‍ ആരാധികയാണെന്ന കാര്യം നിങ്ങള്‍ക്ക് അറിയാമോ? തെന്നിന്ത്യന്‍ സിനിമകള്‍ ആസ്വദിക്കാറുള്ള കരീന താന്‍ മോഹന്‍ലാലിനെ ആരാധിക്കുന്നുവെന്ന് തുറന്നു പറഞ്ഞിട്ടുണ്ട്. വനിതയുടെ അവാര്‍ഡ് നിശക്കിടയില്‍ ധനുഷിന് അവാര്‍ഡ് നല്‍കി കൊണ്ടാണ് മോഹന്‍ലാലിനോടുള്ള തന്റെ ആരാധന കരീന വ്യക്തമാക്കിയത്.

“”മോഹന്‍ലാല്‍ സാറിന്റെ സാന്നിധ്യത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണിതെന്നും ഞാന്‍ കരുതുന്നു.. കാരണം സെയ്ഫും ഞാനും അദ്ദേഹത്തിന്റെ അഭിനയത്തിന്റെ കടുത്ത ആരാധകരാണ്. എല്ലായ്‌പ്പോഴും ആ ആരാധന തുടരും”” എന്നാണ് കരീന പറഞ്ഞത്.

മോഹന്‍ലാലിന്റെ ബിഗ് ബജറ്റ് ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍ കരീനയും വേഷമിടും എന്ന റിപ്പോര്‍ട്ടുകളും നേരത്തെ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ടുകളെ തള്ളിക്കൊണ്ട് കരീന രംഗത്തെത്തിയിരുന്നു. ഒരു മലയാള സിനിമയും താന്‍ ചെയ്യില്ല. അങ്ങനെ ഒരു ഓഫറും തനിക്ക് ലഭിച്ചിട്ടില്ല എന്നാണ് കരീന പറഞ്ഞത്.

കൂടാതെ തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്നും കരീന പറഞ്ഞിരുന്നു. തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നും ഓഫറുകള്‍ വരുന്നുണ്ട്. ഭാഷകള്‍ സംസാരിക്കാന്‍ അറിയാത്തതിനാല്‍ പേടിയാണ് എന്നാണ് കരീന പറഞ്ഞിരുന്നത്.

Latest Stories

ശോഭ സുരേന്ദ്രനെതിരെ മാനനഷ്ടക്കേസുമായി മുന്നോട്ട് പോകും; വഴിയരികിലെ ചെണ്ടയല്ല താനെന്ന് ഗോകുലം ഗോപാലന്‍

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്; ഇഡിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി; മെയ് 3ന് വിശദീകരണം നല്‍കണം

മുഖ്യമന്ത്രി സ്റ്റാലിന് പരാതിയ്‌ക്കൊപ്പം കഞ്ചാവ്; മധുരയില്‍ ബിജെപി നേതാവ് അറസ്റ്റില്‍

'അവര്‍ എല്ലാ സംവരണവും തട്ടിയെടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കും', അടിമുടി ഭയം, വെറുപ്പ് വളര്‍ത്താന്‍ വിറളി പിടിച്ച് സ്ഥാനാര്‍ത്ഥികള്‍ക്ക് മോദിയുടെ കത്ത്

കൗണ്‍സില്‍ യോഗത്തില്‍ വിതുമ്പി മേയര്‍ ആര്യ രാജേന്ദ്രന്‍; കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പ്രമേയം പാസാക്കി

എന്തിനായിരുന്നു അവനോട് ഈ ചതി, തകർന്നുനിന്ന സമയത്ത് അയാൾ നടത്തിയ പ്രകടനം ഓർക്കണമായിരുന്നു; യുവ താരത്തെ ഒഴിവാക്കിയതിന് പിന്നാലെ വ്യാപക വിമർശനം

നിവിന് ഗംഭീര ഹിറ്റുകള്‍ കിട്ടിയപ്പോള്‍ ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റിയില്ല..; 'ഡേവിഡ് പടിക്കലി'ന് നടന്റെ പേര് ഉദാഹരണമാക്കി ജീന്‍ പോള്‍, വിമര്‍ശനം

ജീവിതത്തിൽ ആദ്യം കണ്ട സിനിമാ താരം ഭീമൻ രഘു: ടൊവിനോ തോമസ്

സഞ്ജു ലോകകപ്പ് ടീമിൽ എത്തിയിട്ടും അസ്വസ്ഥമായി രാജസ്ഥാൻ റോയൽസ് ക്യാമ്പ്, കടുത്ത നിരാശയിൽ ആരാധകർ; സംഭവം ഇങ്ങനെ

വീണ്ടും പുലിവാല് പിടിച്ച് രാംദേവ്; പതഞ്ജലി ഫുഡ്‌സിന് നോട്ടീസ് അയച്ച് ജിഎസ്ടി വകുപ്പ്