നയന്‍താരയെ അവഗണിച്ചു; കരണിനെതിരെ ആരാധകര്‍

കോഫി വിത്ത് കരണ്‍ ഷോയുമായി ബന്ധപ്പെട്ട് ഇപ്പോഴിതാ ഒരു പുതിയ വിവാദം ഉടലെടുത്തിരിക്കുകയാണ്. തെന്നിന്ത്യന്‍ താരം നയന്‍താരയെ പറ്റി കരണ്‍ ജോഹര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായിരിക്കുന്നത്. നടി സമാന്തയോടുള്ള ഒരു ചോദ്യത്തിനിടെയായിരുന്നു നയന്‍താരയുടെ പേര് കടന്ന് വന്നത്. തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യമുള്ള നായികയാരാണെന്നായിരുന്നു കരണിന്റെ ചോദ്യം. നയന്‍സ് ആണ് ആ താരം എന്ന് സാമന്ത മറുപടി നല്‍കി.

എന്നാല്‍ നയന്‍സ് തന്റെ ലിസ്റ്റിലില്ലെന്നാണ് കരണ്‍ ജോഹര്‍ പറഞ്ഞത്. ശേഷം ഓര്‍മാക്‌സ് മീഡിയ പുറത്തു വിട്ട ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ നായികമാരുടെ പേരും കരണ്‍ വായിച്ചു. ഇതില്‍ സമാന്തയായിരുന്നു പട്ടികയില്‍ ഒന്നാമത്.

കരണ്‍ നയന്‍താരയെ അവഗണിച്ചുവെന്നാണ് ആരാധകരുടെ വിമര്‍ശനം. ട്വിറ്റര്‍, റെഡിറ്റ് തുടങ്ങിയ സമൂഹ മാധ്യമങ്ങളില്‍ നിരവധി പേരാണ് ഈ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.

നയന്‍താരയോട് കരണിന് പുച്ഛമാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തി. കരണിന്റെ പ്രൊഡക്ഷന്‍ ഹൗസ് നിര്‍മ്മിച്ച റിലീസ് ചെയ്യാനിരിക്കുന്ന ഗുഡ് ലക്ക് ജെറി എന്ന സിനിമ നയന്‍താരയുടെ സിനിമയുടെ റീമേക്കാണെന്നും അവര്‍ പറഞ്ഞു.

Latest Stories

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത പരിപാടിയില്‍ ഖാലിസ്ഥാന്‍ മുദ്രാവാക്യങ്ങള്‍; പ്രതിഷേധം അറിയിച്ച് ഇന്ത്യ

ഊട്ടി-കൊടൈക്കനാല്‍ യാത്രകള്‍ക്ക് നിയന്ത്രണങ്ങളുമായി ഹൈക്കോടതി; മെയ് 7മുതല്‍ ഇ-പാസ് നിര്‍ബന്ധം

ഇനി മുതല്‍ ആദ്യം റോഡ് ടെസ്റ്റ്; മെയ് രണ്ട് മുതല്‍ ലൈസന്‍സ് ടെസ്റ്റില്‍ അടിമുടി മാറ്റങ്ങള്‍

ആദ്യം സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കൂ; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി പത്മജ വേണുഗോപാല്‍

'ഗുജറാത്ത് മോഡല്‍ ചതി': വോട്ടര്‍മാര്‍ ബെഞ്ചില്‍, സൂററ്റിന് പിന്നാലെ ഇന്‍ഡോറിലും ചതിയുടെ പുത്തന്‍ രൂപം

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്