റിലീസിന് മുമ്പേ ഡിയര്‍ കോമ്രേഡിന്റെ റീമേക്ക് അവകാശം കരണ്‍ ജോഹറിന്; വിജയ് ദേവരകൊണ്ടയുടെ ബോളിവുഡ് അരങ്ങേറ്റത്തിന് കളമൊരുങ്ങുന്നു

വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ഡിയര്‍ കോമ്രേഡ് ജൂലൈ 26ന് തീയേറ്ററുകളിലെത്തുകയാണ്. തെലുങ്കിന് പുറമേ തമിഴ്, മലയാളം ഭാഷകളിലും എത്തുന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുകയാണ് സംവിധായകന്‍ കരണ്‍ ജോഹര്‍. ട്വിറ്ററിലൂടെയാണ് കരണ്‍ ജോഹര്‍ ഈ ചിത്രം റീമേക്ക് ചെയ്യുന്ന വിവരം പുറത്ത് വിട്ടത്.

സിനിമ കാണാന്‍ സാധിച്ചതിലുള്ള സന്തോഷം പങ്കുവെച്ച അദ്ദേഹം ചിത്രത്തിന്റെ സംവിധായകനെയും, നായകന്‍ വിജയ് ദേവര്‍ക്കൊണ്ടയെയും അഭിനന്ദിച്ചു. വളരെ ശക്തമായ ലവ് സ്റ്റോറിയും സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.

മൈത്രി മേക്കേഴ്സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, മോഹന്‍, യഷ് രങ്കിനേനി എന്നിവര്‍ നിര്‍മ്മിച്ച് ഭരത് കമ്മ കഥയും സംവിധാനവും കൈകാര്യം ചെയ്യുന്ന ചിത്രമാണ് ഡിയര്‍ കോമ്രേഡ്. രാഷ്മിക മന്ദാനയാണ് നായികയായെത്തുന്നത്. മലയാളിയായ ശ്രുതി രാമചന്ദ്രനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ജസ്റ്റിന്‍ പ്രഭാകരനാണ് സംഗീത സംവിധാനം ചെയ്തിരിക്കുന്നത്. 2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം “സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക”യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Latest Stories

രോഗബാധിതനായ പോരാളിയെ അടിച്ചാണ് അന്ന് ധോണി മാസ് കാണിച്ചത്, അവൻ പൂർണ ആരോഗ്യവാനായിരുനെങ്കിൽ എംഎസിന്റെ മുട്ടിടിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി വരുൺ ആരോൺ

'അഭിനയം നന്നായിട്ടുണ്ട്'; 'പരം സുന്ദരി' പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ

'മുസ്‍ലിംങ്ങള്‍ക്ക് മാത്രമാണോ കൂടുതല്‍ കുട്ടികളുള്ളത്? എനിക്ക് അഞ്ച് കുട്ടികളുണ്ട്'; മല്ലികാര്‍ജുന്‍ ഖാര്‍ഗെ

അവനായി ലോകകപ്പിൽ കൈയടിക്കാൻ തയാറാക്കുക ആരാധകരെ, ഇപ്പോൾ ട്രോളുന്നവർ എല്ലാം അവനെ വാഴ്ത്തിപ്പാടുന്ന ദിനങ്ങൾ വരുന്നു; ഇന്ത്യൻ താരത്തെക്കുറിച്ച് വസീം ജാഫർ

മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍ണായകം; എസ്എന്‍സി ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ അന്തിമവാദം; മണിക്കൂറുകള്‍ക്കുള്ളില്‍ കേസ് പരിഗണിക്കും