'പൃഥ്വിരാജ് എന്റെ മകനാണെന്ന് പറയും എന്നവള്‍ ഭയപ്പെട്ടിരുന്നു'

ബോളിവുഡ് താരം കങ്കണ റണാവത്തും സഹോദരി രംഗോലി ചന്ദലും വിവാദ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. കങ്കണയെപ്പോലെ തന്നെ സൂപ്പര്‍താരങ്ങള്‍ക്കെതിരേ പോലും വിമര്‍ശനം ഉന്നയിക്കാന്‍ രംഗോലിയും മടിക്കാറില്ല. രംഗോലിയുടെ മകന്‍ പൃഥ്വിരാജ് ചന്ദലുമായും താരത്തിന് അടുത്ത ബന്ധമാണ്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ കങ്കണ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുമുണ്ട്.

പൃഥ്വിരാജിനെ മാധ്യമങ്ങള്‍ കങ്കണയുടെ കുഞ്ഞാക്കി മാറ്റുമോ എന്ന് രംഗോലി ഭയപ്പെട്ടിരുന്നുവെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് കങ്കണ. “”എന്റെ സഹോദരി അവളുടെ കുഞ്ഞിനെ പ്രസവിച്ച സമയത്ത് കുറച്ചു ചിത്രങ്ങള്‍ എനിക്ക് അയച്ചുതന്ന് പോസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. നീ ആശുപത്രിയിലാണ്, ഓപ്പറേഷന്‍ കഴിഞ്ഞു കിടക്കുകയാണ്. ഇപ്പോള്‍ എന്തിനാണ് ഇതെല്ലാം പോസ്റ്റ് ചെയ്യുന്നത് എന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ അവള്‍ പറഞ്ഞു, “നാളെ ചിലപ്പോള്‍ അവര്‍ പറയും ഇത് എന്റെ കുഞ്ഞ് അല്ലെന്ന്. എനിക്ക് 100 ശതമാനം ഉറപ്പാണ്. മാധ്യമങ്ങള്‍ ഇത് പറയും. കുഞ്ഞിന്റെ നിറമെല്ലാം നിന്നെ പോലെയാണ്. എനിക്ക് തന്നതാണെന്ന് അവര്‍ പറയും. ആദ്യം തനിക്ക് തമാശയായാണ് തോന്നിയതെന്നും എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അതിന് സാധ്യതയുണ്ടെന്നു തോന്നിത്”” എന്ന് കങ്കണ വ്യക്തമാക്കി.

നമ്മളെക്കുറിച്ച് ആര്‍ക്കുവേണമെങ്കിലും എന്തുവേണമെങ്കിലും പറയാം എന്ന ഭയത്തിലാണ് ജീവിക്കുന്നതെന്നും കങ്കണ കൂട്ടിച്ചേര്‍ത്തു. പുതിയ ചിത്രം “പങ്ക”യുടെ സ്‌ക്രീനിങ്ങിന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.

Latest Stories

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല

'മലയാളി ഫ്രം ഇന്ത്യ' കോപ്പിയടി തന്നെ..; തെളിവുകൾ നിരത്തി നിഷാദ് കോയ; ലിസ്റ്റിനും ഡിജോയും പറഞ്ഞത് കള്ളം; സോഷ്യൽ മീഡിയയിൽ പ്രതിഷേധം കനക്കുന്നു

ഐപിഎല്‍ 2024: ഫേവറിറ്റ് ടീം ഏത്?; വെളിപ്പെടുത്തി നിവിന്‍ പോളി

'പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നൽകാൻ പെൺകുട്ടിയെ നിർബന്ധിക്കാനാവില്ല'; നിര്‍ണായക നിരീക്ഷണവുമായി ഹൈക്കോടതി

ഞങ്ങളുടെ ബന്ധം ആര്‍ക്കും തകര്‍ക്കാനാവില്ല.. ജാസ്മിനെ എതിര്‍ക്കേണ്ട സ്ഥലത്ത് എതിര്‍ത്തിട്ടുണ്ട്: ഗബ്രി

ഹൈക്കമാന്‍ഡ് കൈവിട്ടു; കെ സുധാകരന്റെ കെപിസിസി പ്രസിഡന്റ് സ്ഥാനം തുലാസില്‍; തല്‍ക്കാലം എംഎം ഹസന്‍ തന്നെ പാര്‍ട്ടിയെ നിയന്ത്രിക്കും

IPL 2024: ആ ടീം വെൻ്റിലേറ്ററിൽ നിന്ന് രക്ഷപെട്ടെന്നെ ഉള്ളു, ഇപ്പോഴും ഐസിയുവിലാണ്; പ്രമുഖ ടീമിനെക്കുറിച്ച് അജയ് ജഡേജ

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി